കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസം; മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ പ്രഭാസിനെ കണ്ട് പഠിക്കണമെന്ന് മന്ത്രി, കടുത്ത വിമര്‍ശനം

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റമനസ്സോടെ കൈകോര്‍ത്തുകൊണ്ടിരിക്കുകയാണ്. ആ പ്രയത്‌നത്തില്‍ അന്യദേശക്കാരും നമുക്കൊപ്പം ചേരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ തുക ആയിരം കോടി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിക്കൊണ്ടിരിക്കുന്നു.

<strong>കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി, നാടകീയത നിറഞ്ഞ് കോടതിമുറി</strong>കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി, നാടകീയത നിറഞ്ഞ് കോടതിമുറി

മലയാളത്തിലെ ഒട്ടുമിക്ക സിനിമാ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു സിനിമക്ക് മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ പ്രമുഖ നടന്‍മാര്‍ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണം വളരെ കുറഞ്ഞ് പോയെന്ന ആരോപണം നിലനില്‍ക്കേയാണ് മലയാള നടന്‍മാര്‍ തെലുങ്ക് നടന്‍ പ്രഭാസിനെ കണ്ടുപടിക്കണമെന്ന് പ്രസ്താവനയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തുന്നത്. സംഭവം ഇങ്ങനെ..

കേരളത്തിന്

കേരളത്തിന്

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങള്‍ കോടികള്‍ വരെ കേരളത്തിന് നല്‍കിയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ സംഭാവന വളരെ കുറഞ്ഞ് പോയി എന്നൊരു അഭിപ്രായം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. നടി ഷീലയും ഗണേഷ് കുമാറുമൊക്കെ ഈ ആരോപണവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

യുവ നടന്‍മാര്‍

യുവ നടന്‍മാര്‍

ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവ നടന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് അഞ്ചിന്റെ പൈസ കൊടുത്തിട്ടില്ലെന്നായിരുന്നു എംഎല്‍എയും നടനുമായ ഗണേഷ് കുമാറിന്റെ ആരോപണം. കുറച്ചുകൂടി കടുപ്പിച്ച് ഇത്തരക്കാരെ മലയാളികള്‍ ചോദ്യം ചെയ്യണമെന്നും ഇവരെ തിരിച്ചറിയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍

ഗണേഷ് കുമാറിന്റെ പ്രസ്താവന യുവനടന്‍മാരെ ഉന്നം വെച്ചുകൊണ്ടായിരുന്നെങ്കില്‍ സൂപ്പര്‍സ്റ്റാറുകളെ ഉന്നംവെച്ചായിരുന്നു ഷീലയുടെ പ്രസ്താവന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളത്തിലെ താരങ്ങള്‍ നല്‍കിയ തുക കുറഞ്ഞ് പോയി എന്ന വിമര്‍ശനമാണ് ഷീല ഉന്നയിച്ചത്.

എന്ത് നല്‍കിയെന്ന് ഷീല

എന്ത് നല്‍കിയെന്ന് ഷീല

നാല് കോടിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് എന്ത് നല്‍കിയെന്ന് ഷീല ചോദിക്കുന്നു. അവര്‍ ഒരു സിനിമയ്ക്ക് വാങ്ങിക്കുന്ന പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്നാണ് ഷീല അഭിപ്രായപ്പെട്ടത്.

പ്രഭാസിനെ മാതൃകയാക്ക്

പ്രഭാസിനെ മാതൃകയാക്ക്

ഈ വിമര്‍ശനങ്ങള്‍ നിലനില്‍ക്കേയാണ് മലയാളത്തിലെ നടന്‍മാര്‍ക്കെതിരെ പരാമര്‍ശവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്. തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയത് മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

മന്ത്രിയുടെ പ്രതികരണം

മന്ത്രിയുടെ പ്രതികരണം

പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മലയാളത്തിലെ സിനിമാ മേഖലയില്‍ നിന്നുള്ള സംഭാവന കുറഞ്ഞുപോയെങ്കിലും അന്യഭാഷ നടന്‍മാര്‍ കേരളത്തെ കയ്യയച്ചു സഹായിച്ചിരുന്നു.

ആദ്യം സഹായം പ്രഖ്യാപിച്ചത്

ആദ്യം സഹായം പ്രഖ്യാപിച്ചത്

പ്രളയമുണ്ടായപ്പോള്‍ ആദ്യം സഹായം പ്രഖ്യാപിച്ചത് മലയാള താരങ്ങളല്ല, മറിച്ച് തമിഴിലെ സൂര്യയും കാര്‍ത്തിയുമായിരുന്നു. ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ കേരളത്തിന് നല്‍കി. പിന്നാലെ കമല്‍ഹാസന്‍ 25 ലക്ഷം രൂപയും വിജയ് 70 ലക്ഷവും നല്‍കി. നടന്‍ വിജയ്കാന്ത് ഒരു കോടിയുടെ സാധനങ്ങളാണ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

തെലുങ്കില്‍ നിന്നും

തെലുങ്കില്‍ നിന്നും

വിജയ് സേതുപതി 25 ലക്ഷവും ധനുഷ് 15 ലക്ഷവും ശിവകാര്‍ത്തികേയന്‍, വിശാല്‍, നയന്‍താര എന്നിവര്‍ പത്ത് ലക്ഷവും കേരളത്തിന് നല്‍കി. വിക്രം കേരളത്തിന് വേണ്ടി സംഭാവന ചെയ്തത് 35 ലക്ഷമാണ്. തെലുങ്കില്‍ നിന്നും കേരളത്തിന് സഹായമൊഴുകി. പ്രഭാസിന് പുറമെ യുവതാരം വിജയ് ദേവരുകൊണ്ട 5 ലക്ഷം നല്‍കി.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

രാംചരണ്‍ തേജ 60 ലക്ഷവും ഭാര്യ 1.20 കോടിയും കേരളത്തിന് വാഗ്ദാനം ചെയ്തു. അല്ലു അര്‍ജുന്‍ കേരളത്തിന് നല്‍കിയത് 25 ലക്ഷമാണ്. ബോളിവുഡും കേരളത്തിന് കൈ അയച്ച് സംഭാവന നല്‍കി. 1 കോടി നല്‍കിയ സുശാന്ത് രാജ്പുത് മുതല്‍ 20 ലക്ഷം രൂപ നല്‍കിയ അക്ഷയ് കുമാറും 10 ലക്ഷം നല്‍കിയ കങ്കണയും അക്കൂട്ടത്തിലുണ്ട്.

സൂപ്പര്‍താരങ്ങള്‍

സൂപ്പര്‍താരങ്ങള്‍

മ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപയായിരുന്നു സഹായമായി നല്‍കിയത്. മോഹന്‍ലാലിന്റെ വകും 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് എത്തി. നിവിന്‍ പോളിയും 25 ലക്ഷമാണ് കൈമാറിയത്. പൃഥ്വിരാജും ജയസൂര്യയും അടക്കമുള്ള താരങ്ങളുടെ സംഭാവന വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. താരസംഘടനായ അമ്മ ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപയായിരുന്നു നല്‍കിയത്. പിന്നീട് അമ്മ 40 ലക്ഷം രൂപ നല്‍കി.

കേരളത്തിന് കെെത്താങ്ങാവുക

കേരളത്തിന് കെെത്താങ്ങാവുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
minister kadakampalli surendran aganist malayalam cinima actors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X