എല്ലാവരുടെയും 'കണ്ണ് വെട്ടിച്ച്' രാജേഷിന്റെ വീട്ടില്‍ കടകംപള്ളി!! കുടുംബത്തോട് പറഞ്ഞത്...
മന്ത്രി വന്നത് പോലീസുകാര്‍ പോലുമറിഞ്ഞത് വളരെ വൈകിയാണ്
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ രഹസ്യസന്ദര്‍ശനം. ശനിയാഴ്ച ഉച്ചയ്ക്കാണ് കല്ലമ്പള്ളി വിനായക നഗറിലെ രാജേഷിന്റെ വീട്ടില്‍ മന്ത്രിയെത്തിയത്. അദ്ദേഹം പോയിക്കഴിഞ്ഞ ശേഷമാണ് പോലീസുകാര്‍ പോലും സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞത്.

സന്ദര്‍ശനം വിലക്കിയിരുന്നു
സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സിപിഎം നേതാക്കള്‍ സ്ഥലത്ത് സന്ദര്‍ശിക്കുന്നതിനെ രഹസ്യാന്വേഷണ വിഭാഗം എതിര്‍ത്തിരുന്നു. ഇതു വകവയ്ക്കാതെയാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇവിടെയെത്തിയത്.

ഗണ്‍മാന്‍ മാത്രം ഒപ്പം
രാജേഷിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഗണ്‍മാന്‍ മാത്രമാണ് കടകംപള്ളിക്കൊപ്പമുണ്ടായിരുന്നതെന്നാണ് വിവരം. മന്ത്രി മടങ്ങിയ ശേഷം വൈകീട്ടാണ് പോലീസ് ഇതേക്കുറിച്ച് അറിഞ്ഞത്.

അരമണിക്കൂര്‍ ചെലവിട്ടു
രാജേഷിന്റെ വീട്ടില്‍ അരമണിക്കൂറോളം മന്ത്രി ചെലവഴിച്ചു. അച്ഛനോടും അമ്മയോടും ഭാര്യയോടും സംസാരിച്ച ശേഷമാണ് കടകംപള്ളി മടങ്ങിയത്.

പിന്തുണ അറിയിച്ചു
കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ തിരക്കിയ മന്ത്രി കേസിന്റെ അന്വേഷണത്തിനായി സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു
കടകംപള്ളി സന്ദര്‍ശനം നടത്തുമ്പോള്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു.

വീണ്ടും എത്തുമെന്ന് അറിയിച്ചു
രാജേഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താന്‍ വന്നതെന്നും വിവാദങ്ങള്‍ അവസാനിച്ചാല്‍ വീണ്ടുമെത്താമെന്നും അറിയിച്ചാണ് കടകംപള്ളി മടങ്ങിയതുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ടു പേര്‍ പിടിയില്‍
രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കുട്ടനെന്ന കൊടും ക്രിമിനലാണ് സംഘത്തെ നയിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications