കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് ബിജെപിയിലേക്ക് പോവാനാണ് ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന് മന്ത്രം കടകംപള്ളി സുരേന്ദ്രന്‍. ആര്‍എസ്എസിനെ വെള്ളപൂശിയാലെ ബിജെപിയില്‍ എത്താനാകുമെന്ന് ജേക്കബ് തോമസിന് അറിയാം. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ അത്തരത്തില്‍ മാത്രം കണ്ടാല്‍ മതിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

<strong>എഎന്‍-32 വിമാനപകടം: വനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ 17 ദിവസമായി കുടുങ്ങി കിടക്കുന്നു</strong>എഎന്‍-32 വിമാനപകടം: വനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ 17 ദിവസമായി കുടുങ്ങി കിടക്കുന്നു

ജേക്കബ് തോമസിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. മുഖ്യമന്ത്രി പിണറായി വിജയനോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ നൽകുന്നുവെന്ന ജേക്കബ് തോമസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

 kadakampally

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് ജേക്കബ് തോമസ് രംഗത്ത് എത്തിയത്. കഴിഞ്ഞ 23 വര്‍ഷമായി ആർഎസ്എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നുമായിരുന്നു അഭിമുഖത്തില്‍ ജേക്കബ് തോമസ് പറഞ്ഞത്.

<strong>വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു</strong>വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു

കേരളത്തില്‍ ആര്‍എസ്എസ് എന്നുപറഞ്ഞാല്‍ ചിലര്‍ക്ക് അത് തൊട്ടുകൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ട്. ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കും. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ നിലനില്‍ക്കുന്നത്.

സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ പിണറായി വിജയനോട് അടുത്തു നിൽക്കാമായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ചേര്‍ന്നു നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുന്നതിന്‍റെ നിരവധി ഉദാഹണങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

English summary
minister kadakampally surendran against jacob thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X