കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; വിവാദ പരാമർശവുമായി മന്ത്രി കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേമ പെൻഷൻ വാങ്ങുന്നവർ പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് കടകംപള്ളി. പെൻഷൻ വാങ്ങുന്നവരോട് മറ്റുള്ളവർ ഇത് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിലെ വെള്ളാവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മന്ത്രിയുടെ പരാമർശം.

'ക്ഷേമ പെൻഷൻ വാങ്ങുന്നവർ പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും, അതിൽ ഒരു സംശയവും വേണ്ട. 600 രൂപ 1200 രൂപയാക്കി പെൻഷൻ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കണമെന്ന് നിങ്ങൾ പറയണം. ഇല്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്ന് പറഞ്ഞാൽ മതി' ഇതായിരുന്നു കടകംപള്ളിയുടെ വാക്കുകൾ.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദി ബഹുദൂരം മുന്നിൽ; രാഹുൽ ഗാന്ധിയേക്കാൾ നാലിരട്ടി പിന്തുണപ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദി ബഹുദൂരം മുന്നിൽ; രാഹുൽ ഗാന്ധിയേക്കാൾ നാലിരട്ടി പിന്തുണ

kadakampally

ഈ പൈസയെല്ലാം വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ട് മുകളിൽ ഒരാൾ ഇരിപ്പുണ്ട്. അദ്ദേഹം തീർച്ചയായും ഇത് ചോദിച്ചിരിക്കുമെന്ന് പറയാൻ നമുക്ക് സാധിക്കണം.

നമ്മൾ പറഞ്ഞില്ലെങ്കിൽ ബിജെപിക്കാരും കോൺഗ്രസുകാരും വെറെന്തെങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. ബിജെപിയും കോൺഗ്രസും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Minister Kadakampally Surendrana controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X