കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കടകംപളളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ! ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്!

Google Oneindia Malayalam News

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രി കടകംപളളി സുരേന്ദ്രൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എങ്കിലും ജാഗ്രത പുലർത്തേണ്ടതുണ്ട്''.

covid

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam

222 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 199 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇന്ന് 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 170 പേര്‍ക്കാണ് ഇന്ന് രോഗമുക്തി ഉണ്ടായത്. തിരുവനന്തപുരത്ത് 2936 പേരാണ് ചികിത്സയിലുളളത്. ജില്ലയില്‍ വലിയ രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ കൊവിഡ് ബാധിതനാണ്. മേനകുളം കിന്‍ഫ്ര പാര്‍ക്കില്‍ 300 പേരെ പരിശോധിച്ചതില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ 39,809 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുവാനായി 6983 പൂള്‍ഡ് സെന്റിനല്‍ സാമ്പിളുകളും ചെയ്തിട്ടുണ്ട്. ഇന്നലെ 789 റുട്ടീന്‍ സാമ്പിളുകളും നൂറോളം പൂള്‍ഡ് സെന്റിനല്‍ നാമ്പിളുകളുമാണ് ചെയ്തത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഈ മാസം നാലു മുതലാണ് ജില്ലയില്‍ ആരംഭിച്ചത്. ഇതുവരെ 24,823 ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്.

സ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻസ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻ

ഇന്ന് സംസ്ഥാനത്ത് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്ന് 86 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നും 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
Minister Kadakampally Surendran in home quarantine after one of the staffs confirmed Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X