കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷകനായി കടകംപളളി

Google Oneindia Malayalam News

തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കാന്‍ അവസരം ലഭിച്ചെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. സംസ്ഥാനത്തെ സഹകരണ മേഖല കോവിഡ്‌ കാലത്ത് നടത്തിയ ഇടപെടലുകൾക്ക്‌ ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരം കൂടിയാണ് ഈ അവസരം. വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ വിഷയമായി തിരഞ്ഞെടുത്ത വിഷയം വളരെ പ്രസക്തമായ കോവിഡ് മഹാമാരി സഹകരണ പ്രസ്ഥാനവും വലതുപക്ഷ ആത്മനിർഭൻ ഭാരതും എന്നതായിരുന്നു.

കോവിഡ് മൂലം കേരളത്തിലെ സാമ്പത്തിക മേഖല തകർച്ച നേരിട്ടപ്പോൾ താങ്ങായി നിൽക്കുവാൻ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞു. നബാർഡ് അനുവദിച്ച 1500 കോടിയും കുറഞ്ഞ പലിശ നിരക്കിൽ നൽകിയ 3500 കൊടിയും ഉൾപ്പെടെ 5000 കോടി രൂപയുടെ വായ്പയാണ് കേരള ബാങ്ക് ഇക്കാലയളവിൽ നൽകിയത്. ഇതിന് പുറമെ ലോക്ഡൗണ് കാലയളവിൽ ബാങ്കിങ് സേവനം വീട്ടിലെത്തിച്ചു നല്‌കാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

1

21 ലക്ഷം കുടുംബങ്ങൾക്കായി 3200 കോടിയോളം രൂപ പെൻഷൻ കോവിഡ് നിബന്ധനകൾ പാലിച്ചു സഹകരണ സംഘങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയിലൂടെ 2000 കോടി രൂപയിലേറെ രൂപയുടെ വായ്പയാണ് കുടുംബശ്രീ മുഖാന്തിരം സഹകരണമേഖല നൽകിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രവാസി മലയാളി കുടുംബങ്ങൾക്കായി 3 ശതമാനം പലിശ നിരക്കിൽ സ്വർണ പണയ വായ്പയും ഇക്കാലയളവിൽ നൽകുകയുണ്ടായി.

കോവിഡ് പ്രതിസന്ധി കാരണമുണ്ടായ ഡിമാൻഡ് കുറവിനിടയിലും സഹകരണ പ്രസ്ഥാനമായ മിൽമ മുഴുവൻ ക്ഷീര കര്‍ഷകരില്‍ നിന്നും പാൽ സംഭരിച്ച ഉദാഹരണവും കർണാടക റോഡ് അടച്ചത് മൂലം അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ മറികടക്കാൻ കണ്സ്യൂമർ ഫെഡ് മൊബൈൽ സൂപ്പർ മാർക്കറ്റുകൾ തുറന്നു മാതൃക കാണിച്ചതും ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
എൻസിയുഐ പ്രസിഡന്റ് ഡോ. ചന്ദ്രപാൽസിങ് യാദവ് അധ്യക്ഷത വഹിച്ച ഓൺലൈൻ ചടങ്ങിൽ ഐസിഎ-എപി റീജിയണൽ ഡയറക്ടർ ബാലു ജി അയ്യർ, ആർബിഐ സെൻട്രൽ ബോർഡ് ഡയറക്ടർ സതിഷ് മറാത്തേ, അമൂൽ എംഡി ആർഎസ് സോധി, ഐആർഎംഎ ഡയറക്ടർ പ്രൊഫ ഹിതേഷ് ഭട്ട്, എൻസിയുഐ ചീഫ് എക്സിക്യൂട്ടീവ് എൻ സത്യനാരായണ തുടങ്ങിയവർ പങ്കെടുത്തു.

English summary
Minister Kadakampally Surendran lauds Kerala Co operative sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X