കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മാഫിയ സംഘങ്ങളുടെ വിളയാട്ടം?നിലയ്ക്ക് നിർത്തുമെന്ന് കടംകപള്ളി,ഗൗരവമായി കാണുന്നെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ജീവന്‍ നഷ്ടമായ സംഭവത്തിൽ പ്രതികാരവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദാരുണ സംഭവമാണെന്നും സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. കര്‍ശനമായ നടപടി ഉണ്ടാകണെന്നും കടകംപള്ളി പറഞ്ഞു.

സ്വന്തം പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഭുമാഫിയ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത കേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനാണ് മണ്ണ് മാഫിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സംഗിതിന്‍റെ പുരയിടത്തിൽ നിന്ന് വനം വകുപ്പിന്‍റെ പദ്ധതിക്കായി മുമ്പ് ണ്ണെടുത്തിരുന്നു. ഇത് നടപ്പിലാക്കിയ സംഘമാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വീണ്ടും മണ്ണെടുക്കാനെത്തിയത്.

ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് മർദ്ദിച്ചു

ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് മർദ്ദിച്ചു

ബിസിനസ്സ് ആവശ്യത്തിനായി പുറത്തു പോയിരുന്ന സംഗീതിനെ ഭാര്യ ഫോണിൽ വിവരമറിയിച്ചു. വീട്ടിലെത്തിയ സംഗീത് അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടയുകയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജെസിബിയും ടിപ്പറും പുറത്തു പോകാതിരിക്കാൻ കാർ ഗേറ്റിനു കുറുകെയിട്ടു. പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് സംഗീതിനെ മർദ്ദിച്ച് കൊല്ലുകായിരുന്നു.

ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി

ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി

നാട്ടുകാര്‍ സംഗീതിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടു കൂടി മരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികള്‍ സംഗീതിന്റെ പറമ്പില്‍ മണ്ണെടുക്കാനെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. നേരത്തെ അനുമതിയോടെ സംഗീതിന്റെ ഭൂമിയില്‍ മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുമതിയില്ലാതെ മണ്ണെടുക്കാനെത്തിയ മറ്റൊരു സംഘമാണ് അക്രമം നടത്തിയത്.

മുഖ്യപ്രതി കീഴടങ്ങി

മുഖ്യപ്രതി കീഴടങ്ങി

ജെസിബിയുടെ ഡ്രൈവർ പോലീസിന് മുന്നിൽ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് കീഴടങ്ങിയത്. അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നല്‍കിയിരുന്നു.

പോലീസ് എത്തിയത് ഏറെ വൈകി

പോലീസ് എത്തിയത് ഏറെ വൈകി

സംഭവസമയം തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നെന്നും എന്നാല്‍ അക്രമികള്‍ രക്ഷപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന ആരോപണവും പോലീസിനെതിരെ സംഗീതിന്റെ ഭാര്യ ആരോപിച്ചു. നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

English summary
Minister Kadakampally Surendran on land mafia attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X