കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിന് മുന്‍പ് തന്നെ നസീം വിടപറഞ്ഞത് തീരാനൊമ്പരം, അന്തരിച്ച ഗായകനെ ഓർത്ത് മന്ത്രി കടകംപളളി

Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഗായകൻ എംഎസ് നസീമിന് ആദരാജ്ഞലികൾ അർപ്പിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ. 40 വർഷക്കാലത്തിലുമധികമുളള ബന്ധം തനിക്ക് നസീസുമായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. '' ഗായകനും എന്റെ അടുത്ത സുഹൃത്തുമായ എം എസ് നസീം വിടവാങ്ങിയ വാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. നസീമുമായി നാല് പതിറ്റാണ്ടിലേറെക്കാലത്തെ വ്യക്തിപരമായ അടുപ്പം എനിക്കുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ സജീവ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു നസീം. അക്കാലത്ത് തന്നെ ഗായകന്‍ എന്ന നിലയില്‍ കോളേജിലും പുറത്തും അതീവപ്രശസ്തനായിരുന്നു അദ്ദേഹം''.

''പിന്നീട് നാടകങ്ങളിലൂടെയും സ്റ്റേജ്ഷോകളിലൂടെയും മലയാളഗാനമണ്ഡലത്തില്‍ അനുപമസംഭാവനകള്‍ നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാളത്തിലെ ആദ്യ സംഗീത പരമ്പര 'ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി'യുടെ അമരക്കാരന്‍ നസീം ആയിരുന്നു. അകാലത്തില്‍ പക്ഷാഘാതം നസീമിനെ തളര്‍ത്തിയില്ലയെങ്കില്‍ ഇന്നും ഗായകനായും കലാസംഘാടകനായും തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത്‌ നസീം നിറഞ്ഞു നിന്നേനെ''.

12

''കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കിടപ്പിലായിരുന്നുവെങ്കിലും പ്രസന്നത നസീം ഒരിക്കലും കൈവിട്ടില്ല. ഇക്കാലയളവില്‍ പലതവണ നസീമിനെ നേരിട്ട് സന്ദര്‍ശിക്കുകയും ആരോഗ്യവിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ കുറച്ചു ദിവസമായി നസീമിന്റെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞിരുന്നു. കോവിഡ്‌ കാരണം ഞാന്‍ ആശുപത്രിയില്‍ ആയതിനാല്‍ അസുഖബാധിതന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ സാധിച്ചില്ല. ഇവിടെ നിന്ന് ഇറങ്ങിയതിന് ശേഷം പോയി കാണാം എന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിന് മുന്‍പ് തന്നെ നസീം വിടപറഞ്ഞത് തീരാനൊമ്പരമായി മാറി.
നസീമിന്റെ ബന്ധുമിത്രാദികളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവന്‍ കലാസ്വാദകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികൾ''.

English summary
Minister Kadakampally Surendran pays tribute to singer MA Naseem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X