പ്രചരണത്തിനിടെ ദേവി ക്ഷേത്രത്തിലെത്തി കടകംപള്ളി; ആയുധമാക്കി പ്രതിപക്ഷം
തിരുവനന്തപുരം; പ്രചരണത്തിനിടെ ദേവീ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീഡിയോ ആയുധമാക്കി പ്രതിപക്ഷം. ശ്രീകാര്യം കുരുമ്പുകോണം മുടിപ്പുര ദേവീ ക്ഷേത്രത്തിലാണ് കടകംപള്ളി ദർശനം നടത്തിയത്.

ക്ഷേത്രദർശനം നടത്തി പ്രസാദം സ്വീകരിച്ച് പൂജാരിക്ക് ദക്ഷിണ നൽകി മടങ്ങുന്ന കടകംപള്ളിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനം.നേരത്തേ മൂന്ന് വർഷങ്ങൾക്ക് മുൻപ് കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതും കുടുംബങ്ങളുടെ പേരിൽ വഴിപാട് നടത്തിയതും വിവാദമായിരുന്നു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
അഷ്ടമി രോഹിണി ദിനത്തിലായിരുന്നു കടകംപള്ളി ക്ഷേത്രത്തിൽ എത്തിയത്. വഴിപാട് അടക്കം കഴിപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ മടക്കം.അന്ന് മന്ത്രിയോട് സിപിഎം വിശദീകരണം തേടിയിരുന്നു. ഗുരുവായൂർ സന്ദർശനത്തിൽ കടകംപള്ളിക്ക് ജാഗ്രതകുറവുണ്ടായി എന്നായിരുന്നു അന്ന് സിപിഎം വിലയിരുത്തൽ.മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്നും സിപിഎം സെക്രട്ടററിയേറ്റ് നിലപാടെടുത്തിരുന്നു.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications