ശബരിമലയില്‍ കലാപാഹ്വാനം.. ഓഡിയോ പുറത്തുവിട്ട് മന്ത്രി കടകംപള്ളി!! ബിജെപി അധ്യക്ഷന് ചുട്ടമറുപടി
കലാപ സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ശബരിമലയില്‍. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പിന്നാലെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.നിരോധനാജ്ഞ ലംഘിക്കുമെന്നും ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തോട്ടെയെന്നുമാണ്ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ആഹ്വാനം. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ആഹ്വാനം ബോധപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ ആഹ്നാനം ചെയതുകൊണ്ടുള്ള എഎച്ച്പി പ്രവര്‍ത്തകരുടെ ശബ്ദ സന്ദേശം പുറത്തുവിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

എഎച്ച്പി ജില്ലാ സെക്രട്ടറി ജിജി എന്നയാള്‍ പറയുന്ന സന്ദേശത്തില്‍ ഭക്തരെ പോലെ കറുപ്പണിഞ്ഞ് മാലയിട്ട് ഇരുമുടി കെട്ടുമേന്തി നിലയ്ക്കലിലേക്ക് വരാനാണ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ പ്രവര്‍ത്തകര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് എത്താന്‍ പറ്റുന്ന മുഴുവന്‍ അയ്യപ്പ ഭക്തരും നിലയ്ക്കലില്‍ എത്തണമെന്നും ജിജിയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്.
Recommended Video

ശബ്ദസന്ദേശം കേള്‍പ്പിച്ച പിന്നാലെ എന്താണ് ശ്രീധരന്‍പിള്ളേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും നിങ്ങളുടെ പരിപാടിയെന്നും മന്ത്രി ചോദിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണോ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത തെറ്റെന്ന് മന്ത്രി ചോദിച്ചു. ആചാരത്തേയും അനുഷ്ഠാനത്തേയും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമില്ലെന്നും ബിജെപി തന്നെ കാര്യങ്ങള്‍ സുപ്രീം കോടതിയ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications