പാവം ടാക്സിക്കാരുടെ വയറ്റത്തടിക്കരുത്, ശക്തമായ നടപടിയെടുക്കും, ചില്ലറനടപടിയായിരിക്കില്ല: ഗണേഷ് കുമാർ
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ആർ സി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അത് പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്. ഒരു ബന്ധവും ഇല്ലാത്ത ആളുകൾക്ക് പണം വാങ്ങി ഓടിക്കാൻ കൊടുരുതെന്നാണ്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട എന്നും ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ടെന്നും പറഞ്ഞ മന്ത്രി വാഹനം വാടകയ്ക്ക് നൽകണമെങ്കിൽ നിയമപരമായി നൽകാം എന്നും പറഞ്ഞു. ഇതിനായി രജിസ്ട്രേഷൻ ചെയ്യണം. ബ്ലാക്ക് ആന്റ് വൈറ്റ് ബോർഡ് വെച്ച് ഓടിക്കാം. അല്ലാതെ പാവം ടാക്സിക്കാരുടെ വയറ്റത്തടിക്കരുത്, മന്ത്രി പറഞ്ഞു.

അവർ കള്ള ടാക്സികൾ എന്ന് വിളിക്കുന്നത് വെറുതെയല്ല, ഓട്ടോക്കാരും ടാക്സിക്കാരും നികുതി അടച്ചാണ് വാഹനം ഓടിക്കുന്നത്. അവരെ മണ്ടന്മാരാക്കി കൊണ്ടാണ് നികുതി അടയ്ക്കാത്ത ചില ആളുകൾ ഇത്തപം വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നത്. ഇത് തെറ്റു തന്നെയാണ് മന്ത്രി പറഞ്ഞു.
ആലപ്പുഴ കളർകോട് അപകടത്തിലും ഇത് തന്നെയാണ് നടന്നത്. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തിൽ സംസാരിച്ചാലും പണം വാങ്ങിയാണ് കുട്ടികൾക്ക് വാഹനം നൽകിയത്. അത് തെറ്റാണ്. ചുറ്റുപാടും താമസിക്കുന്നവരോട് പോലീസും എം വി ഡിയും ചോദിക്കകും. ആർ സി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അത് പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്.
ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ശക്തമായ നടപടിയെടുക്കും. അത് ചില്ലറ നടപടിയായിക്കില്ല, മന്ത്രി പറഞ്ഞു.












Click it and Unblock the Notifications