മാധ്യമങ്ങള്‍ പെരുമാറ്റ മര്യാദ പഠിക്കണമെന്ന് കെസി ജോസഫ്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനത്തിനെതിരെ മന്ത്രി കെസി ജോസഫ് ആഞ്ഞടിക്കുന്നു. ഈ മാധ്യമ സംസ്‌കാരം കേരളത്തിന് യോജിച്ചതല്ലെന്ന് കെസി ജോസഫ് പറയുന്നു. ബിജു രാധാകൃഷ്ണും സോളാര്‍ കമ്മീഷനും സിഡിക്കു വേണ്ടിയുള്ള യാത്ര തിരിച്ചപ്പോള്‍ അതിനു പുറകെ മാധ്യമങ്ങള്‍ വട്ടമിട്ട് പറന്നത് വാര്‍ത്തയായിരുന്നു. ഒരു സിനിമാ കഥ പോലെയായിരുന്നു പിന്നീട് നടന്നത്.
ബിജു രാധാകൃഷ്ണന്റെ മൊഴിയും സോളാര്‍ കമ്മീഷന്റെ യാത്രയും പുറകെ ജെറ്റ് വിട്ടതു പോലെയുള്ള മാധ്യമങ്ങളുടെ പോക്കും ട്രോളര്‍മാര്‍ ഗംഭീരമായി ആഘോഷിക്കുക തന്നെ ചെയ്തു. ഇത്തരം കോപ്രായങ്ങള്‍ക്കെതിരെയാണ് കെസി ജോസഫ് പ്രതികരിച്ചത്. സിഡി തേടിയുള്ള വിവാദ യാത്രയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ അദ്ദേഹം വിമര്‍ശിക്കുകയാണ് ചെയ്തത്.

പ്രേക്ഷകരെ കൂട്ടാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഇത്തരം കാര്യങ്ങള്‍ പരിതാപകരമാണ്. ഇതാണോ മാധ്യമ സംസ്‌കാരമെന്നും അദ്ദേഹം ചോദിക്കുന്നു. മാധ്യമങ്ങള്‍ ആദ്യം പെരുമാറ്റ മര്യാദ പഠിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമോയെന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും കെസി ജോസഫ് പറഞ്ഞു.
സിഡി കണ്ടെടുക്കാന്‍ കോയമ്പത്തൂരു വരെ പോയി. എന്നിട്ടു എന്തു സംഭവിച്ചു, പോലീസും അധികൃതരും മണ്ടന്മാരായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരു തെളിവും കിട്ടിയില്ല, ഒരു പൊതി മാത്രമാണ് സോളാര്‍ കമ്മീഷന് ലഭിച്ചത്. അതിലാണെങ്കിലോ ചില സര്‍ട്ടിഫിക്കറ്റുകളും വിസിറ്റിംഗ് കാര്‍ഡുകളും മാത്രം. ആരോ ആ പൊതിയില്‍ നിന്നും സിഡി മാറ്റിയെന്നാണ് ബിജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.












Click it and Unblock the Notifications