ഖജനാവില്‍ പണമില്ലെങ്കിലും മന്ത്രിക്ക് വിദേശ യാത്ര
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് ധനമന്ത്രി കെഎം മാണി പറയുന്നത്. ചെലവുകള്‍ നന്നായി ചുരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തില്‍ ആകും എന്ന സൂചനയും അദ്ദേഹം നല്കി കഴിഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ മന്ത്രിമാര്‍ വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടിലാണ് സാംസ്കാരിക വകുപ്പും, നോര്‍ക്ക വകുപ്പും ഭരിക്കുന്ന മന്ത്രി കെസി ജോസഫ്. വിദേശ യാത്ര നടത്തുന്നു എന്ന് മാത്രമല്ല സ്വന്തം ഭാര്യയേയും അദ്ദേഹം തൂടെ കൊണ്ടുപോയി. കൂടാതെ നോര്‍ക്ക വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടക്കുന്ന മിനി പ്രവാസി ഭാരതീയ ദിനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കുടുംബത്തേയും ഉദ്യോഗസ്ഥരേയും കൊണ്ട് പറക്കുന്നത്. നവംബര്‍ 10 നാണ് പരിപാടി. എന്നാല്‍ മന്ത്രിയും ഭാര്യ സാറ ജോസഫും നവംബര്‍ 6 ന് തന്നെ അങ്ങോട്ട് തിരിച്ചു. നെടുമ്പാശ്ശേരിയില്ല് നിന്ന് സിംഗപ്പൂര്‍ വഴിയാണ് യാത്ര.
മന്ത്രിക്ക് പിന്നാലെ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജും ജോയിന്റ് സെക്രട്ടറി ആര്‍എസ് കണ്ണനും ഓസ്ട്രേലിയയിലേക്ക് പറക്കുന്നുണ്ട്. ഇതിനകം തന്നെ വിദേശ യാത്രകളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ആളാണ് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്.
നോര്‍ക്ക വകുപ്പ് തന്നെയാണ് ഈ യാത്രക്കുള്ള പണം മുഴുവനും ചെലവാക്കുന്നത്. യാത്രക്കായി 3.25 ലക്ഷം രൂപയാണ് നോര്‍ക്ക വകയിരുത്തിയിരിക്കുന്നതെന്ന് ജോയന്റ് സെക്രട്ടറി കണ്ണന് പറഞ്ഞതായി ഇന്ത്യ വിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി പത്നിയുടെ യാത്ര ചെലവ് വഹിക്കുന്നത് നോര്‍ക്ക അല്ലെന്നാണ് നല്കുന്ന വിശദീകരണം.
സൗദിയില്‍ നിന്ന് നിതാഖത് നിയമത്തെത്തുടര്‍ന്ന് ആയിരങ്ങള്‍ തൊഴിലില്ലാതെ മടങ്ങുന്ന സാഹചര്യത്തില്‍ നോര്‍ക്ക തന്നെ ഒരു വിദേശ യാത്രക്കായി ഇത്രയും പണം ചെലവാക്കേണ്ടതുണ്ടോ എന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നവംബര്‍ 12 നാണ് മന്ത്രിയും സംഘവും നാട്ടില്‍ തിരിച്ചെത്തുക.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications