ജഡ്ജിയെ നീലത്തൊട്ടിയില്‍ വീണ കുറുക്കനെന്ന് വിളിച്ച മന്ത്രി കെസി ജോസഫ് മാപ്പുപറഞ്ഞു
കൊച്ചി: ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെസി ജോസഫ് മാപ്പ് പറഞ്ഞു. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ തന്നെ ഫെയിസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെന്നാണ് കെസി ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പി്ക്കണമെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെയാണ് കെസി ജോസഫ് 'ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ' എന്നാണ് കളിയാക്കിയത്. ഇതേതുടര്‍ന്ന് മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തു. 16ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു.

എജി ഓഫീസിനെതിരായി കേരള ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ച് പൂട്ടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.












Click it and Unblock the Notifications