കെ സി വേണുഗോപാലിനെ ചീമുട്ടയെറിഞ്ഞത് സിപിഎം?
ആലപ്പുഴ: കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെ ചീമുട്ടയെറിഞ്ഞത് ആരാണ്? പ്രതിഷേധം നടത്തിയ സി പി എം പ്രവര്‍ത്തകരാണ് മന്ത്രിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുട്ടയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തതിന് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് മന്ത്രി വേണുഗോപാലിന് നേരെ ചീമുട്ടയേറ് ഉണ്ടായത്.
സോളാര്‍ കേസിലെ സരിത നായരുമായി ബന്ധപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ് കെ സി വേണുഗോപാല്‍ എന്ന് ആരോപണമുണ്ട്. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള പലരും നടത്തുന്ന ആരോപണം മാത്രമാണ് ഇതെന്നാണ് വേണുഗോപാല്‍ പറയുന്നത്. എന്നാല്‍ ബിജുവിന്റെ കയ്യിലുള്ള വീഡിയോയിലുള്ള മന്ത്രിമാരില്‍ ഒരാള്‍ വേണുഗോപാലാണ് എന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ കല്ലേറുണ്ടായപ്പോള്‍ സി പി എം നേതാക്കള്‍ പറഞ്ഞത് കയ്യേറ്റം ചെയ്യലും ശാരീരികമായി നേരിടലും പാര്‍ട്ടിയുടെ നയമല്ല എന്നാണ്. അങ്ങനെ കയ്യേറ്റം ചെയ്യാനാണെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു എന്നും സി പി എം ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ആസൂത്രണം ചെയ്ത നാടകമാണ് കല്ലേറ് സംഭവം എന്ന് പറഞ്ഞവരുമുണ്ട്.
അങ്ങിനെ നോക്കുമ്പോള്‍ കെ സി വേണുഗോപാലിനെതിരെ ആലപ്പുഴയില്‍ നടന്ന മുട്ടയേറും അദ്ദേഹം തന്നെ ആസൂത്രണം ചെയ്തതാകാനാണിട. പക്ഷേ മുട്ടയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തതിന് സി പി എം പ്രതിഷേധിച്ചതിനും ബഹളം വെച്ചതിനും കാരണം എന്തായിരിക്കും. അതോ മുഖ്യമന്ത്രിയെ ശാരീരികമായി നേരിടില്ല, മറ്റ് മന്ത്രിമാര്‍ക്ക് നേരെ അതാകാം എന്നാണോ പാര്‍ട്ടിയുടെ നയം?












Click it and Unblock the Notifications