കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് കെകെ ശൈലജ; സഹായിക്കേണ്ട. പക്ഷേ പരിഹസിക്കരുത്

Google Oneindia Malayalam News

മുല്ലപ്പള്ളി: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരായ വിമര്‍ശനത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലിം ലീഗ്. കെപിസിസി പ്രസിഡന്‍റ് അത്തരത്തിലൊരു പരമാര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മലപ്പുറത്ത് പറ‍ഞ്ഞു. കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു.

എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ്. പ്രസ്താവന പിന്‍വലിക്കണോ വേണ്ടയോ എന്ന നിലപാട് എടുക്കേണ്ടത് അദ്ദേഹമാണ്. എന്നാല്‍ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്‍റെ അഭിപ്രായമെന്നും കെപിഎ മജീദ് വ്യക്തമാക്കി.

 kks-

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും മജീദ് ചൂണ്ടിക്കാണിച്ചു. നിപ വന്ന സമയത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുമായി സഹകരിച്ച് പോന്നിട്ടുണ്ടെന്നും മജീദ് പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്. പ്രവാസികളുടെ വിഷയത്തില്‍ സര്‍ക്കാറിനെതിരെ നീങ്ങിയ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുള്ളപ്പള്ളിയുടെ പ്രസ്താവനയെന്നാണ് യുഡിഎഫിന്‍റെ പൊതുവായുള്ള വിലയിരുത്തല്‍.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ടുപേര്‍ക്ക്; ഒരാള്‍ക്ക് രോഗമുക്തിപത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ടുപേര്‍ക്ക്; ഒരാള്‍ക്ക് രോഗമുക്തി

English summary
minister kk shailaja about mullappally ramachandran's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X