കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നു' പ്രതികരിച്ച രീതിയുടെ ശരിതെറ്റുകൾ പിന്നീട് പറയാം; ശൈലജ ടീച്ചർ

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകളെ യൂട്യൂബ് വീഡിയോയിൽ അധിക്ഷേപിച്ച ഡോ. വിജയ് പി നായരെ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ. ശനിയാഴ്ച വൈകിട്ടോടെയാണ് സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായർ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെട്ട മൂവർ സംഘം ഇയാളുടെ ശരീരത്തിൽ കരി ഓയിൽ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: ആവശ്യവുമായി ബിജെപി നേതാക്കള്‍ അമിത് ഷായെ കണ്ടുലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: ആവശ്യവുമായി ബിജെപി നേതാക്കള്‍ അമിത് ഷായെ കണ്ടു

 ശരിതെറ്റുകൾ പിന്നീട്

ശരിതെറ്റുകൾ പിന്നീട്

സ്ത്രീകളെ യൂട്യൂബ് ബ് വീഡിയോയിൽ അധിക്ഷേപിച്ച വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്ക് അഭിനന്ദനവുമായി ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ. വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്നും പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളെക്കുറിച്ച് പിന്നീട് പറയാമെന്നുമാണ് ശൈലജ ടീച്ചർ പറഞ്ഞത്. അതേ സമയം സ്ത്രീകളെ അപമാനിച്ച വിജയ് പി നായർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആ മനുഷ്യൻ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിർത്താൻ സ്ത്രീപുരുഷ സമൂഹം ഒന്നിച്ച് ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 മൂന്നുപേർക്കെതിരെ പരാതി

മൂന്നുപേർക്കെതിരെ പരാതി

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്ത വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ദിയ സന ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കൈകാര്യം ചെയ്തക്. വിജയ് താമസിച്ചുവന്നിരുന്ന ലോഡ്ജ് മുറിയിലെത്തി ദേഹത്ത് കരിഓയിൽ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും സംഭവത്തിൽ മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഈ സംഘം തന്നെ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തന്റെ മേൽ കരിഓയിൽ ഒഴിച്ച സംഭവത്തിലും ആക്രമിച്ച സംഭവത്തിലും പരാതിയില്ലെന്നാണ് വിജയ് ആദ്യം പോലീസിനെ അറിയിച്ചതെങ്കിലും പിന്നീട് ഭാഗ്യലക്ഷ്മിക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയും പോലീസ് കേസെടുക്കുകയും ചെയ്തു.

 വേറെയും സ്ത്രീകൾ

വേറെയും സ്ത്രീകൾ

ഭാഗ്യലക്ഷ്മിയ്ക്ക് പുറമേ കവയിത്രി സുഗതകുമാരി, ബിന്ദു അമ്മിണി, കനക ദുർഗ്ഗ, രഹന ഫാത്തിമ, തൃപ്തി ദേശായി എന്നിവർക്കതിരെയും വിജയ് പി നായർ തന്റെ യൂട്യൂബ് ചാനൽ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. സംഭവത്തിൽ അതിക്രമത്തിന് ഇരയായവരിൽ പലരും ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സ്ത്രീകളെ അവരുടെ പദവികൾ പരാമർശിച്ചാണ് ഇയാൾ അധിക്ഷേപിക്കുകയും അശ്ലീല പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നത്.

യൂട്യൂബർക്കെതിരെ കേസ്

യൂട്യൂബർക്കെതിരെ കേസ്

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവർ കമ്മീഷണർക്ക് നൽകിയ പരാതിയിൽ തമ്പാനൂർ പോലീസ് വിജയ് പി നായർക്കെതിരെ ശനിയാഴ്ച തന്നെ കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കയ്യേറ്റം ചെയ്യുക എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സ്ത്രീകളെ പുലഭ്യം പറയരുതെന്ന താക്കീത് നൽകിയാണ് മൂന്ന് സ്ത്രീകളുൾപ്പെട്ട സംഘം ഇയാൾക്ക് നേരെ കരിഓയിൽ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്തത്. മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റിനെയും കേരളത്തിലെ സ്ത്രീപക്ഷ വാദികളെയും കുറിച്ച് വിജയ് യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത്.

 ഫേസ്ബുക്ക് ലൈവിൽ

ഫേസ്ബുക്ക് ലൈവിൽ

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ കേരളത്തിലെ സ്ത്രീകളോട് വിജയ് പി നായർ മാപ്പു പറയുകയും ചെയ്തിരുന്നു. വീഡിയോ വഴി കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചുണ്ടെങ്കിൽ മാപ്പ് പറയുന്നതായാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
ഇതിനെല്ലാം പുറമേ വിജയ് പി നായർ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള വീഡിയോകൾ സംഭവ സ്ഥലത്ത് വെച്ച് വെച്ച് ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് സംഘം മടങ്ങിയത്. വിവാദ പരാമർശങ്ങളിൽ വിജയ് പി നായർക്ക് നേരെയുള്ള തങ്ങളുടെ പ്രതിഷേധം ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലുമാണ് ഫേസ്ബുക്ക് ലൈവ് വഴി പുറംലോകത്തെ അറിയിക്കുന്നത്.

English summary
Minister KK Shailaja supports Bhagyalakshmi over attacking Youtuber
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X