കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് കൃത്രിമ കൈ, വീണ്ടും മന്ത്രി ശൈലജയ്ക്ക് കൈയ്യടി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ നിറയെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കുള്ള കൈയ്യടിയാണ്. സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കമന്‍റിട്ടതിന് ഒട്ടും സമയം വൈകാതെ തന്നെ മറുപടി നല്‍കി ആവശ്യമായ സഹായം എത്തിച്ച സംഭവത്തിനാണ് ഈ പ്രശംസകളൊക്കെ. ഇപ്പോള്‍ മറ്റൊരാള്‍ക്ക് കൂടി സഹായം എത്തിച്ചിരിക്കുകയാണ് മന്ത്രി. വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക ക്രിത്രിമ കൈയാണ് മന്ത്രി ഇടപെട്ട് എത്തിച്ചിരിക്കുന്നത്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറിപ്പ് ഇങ്ങനെ

kkshailaja

<strong>വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!</strong>വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്', മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അനുജത്തിയുടെ കുഞ്ഞിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജിയാസ് മാടശ്ശേരി എന്നയാള്‍ മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ സഹായം അഭ്യര്‍ത്ഥിച്ച് കമന്‍റ് ഇട്ടത്.തുടര്‍ന്ന് കുഞ്ഞിന് സൗജന ചികിത്സ ഒരുക്കുമെന്നും കുഞ്ഞിനെ എറണാകുളത്തേക്ക് മാറ്റുന്നതിനുള്ള ആംമ്പുലന്‍സ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിക്കുകയായിരുന്നു.

<strong>കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി</strong>കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി

English summary
minister kk shailajas facebook post gets viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X