കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയെ കുരുക്കിട്ടു വീഴ്ത്താന്‍ നേതാക്കന്‍മാര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെഎം മാണിയെ കുരുക്കിലാക്കി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. മാണിക്കെതിരായ നീക്കത്തിന് നേതാക്കന്‍മാര്‍ പിന്തുണ നല്‍കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തു വന്നത്. ഇതോടെ നേതാക്കന്‍മാരെല്ലാം മാണിക്കെതിരെ തിരിയുകയാണ്. കേസ് മുന്നോട്ടു കൊണ്ടുപോകണമെന്നും മാണിയെ വിടരുതെന്നുമാണ് ബാലകൃഷ്ണപ്പിള്ള ബാര്‍ ഉടമയായ ബിജു രമേശിനോട് പറഞ്ഞത്.

pilla-pannyan-george

ബാറുകാര്‍ 15 കോടി പിരിച്ചതായും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ബാലകൃഷ്ണപ്പിള്ള ബിജുവിനോട് പറയുന്നുണ്ട്. പിസി ജോര്‍ജ്ജും ബിജുവിനോട് സംസാരിക്കുന്നുണ്ട്. പുറമെ മാണി സാറിന്റെ രക്ഷയ്ക്കുവേണ്ടി പലതും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടെന്നും ജോര്‍ജ് പറയുന്നു. പ്രമുഖ നേതാക്കള്‍ പലരും ബാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും അതിന്റെ പിറകെ നേതാക്കന്‍മാരുടെ പ്രതികരണവുമെല്ലാം മന്ത്രി കെഎം മാണിയെ കുരുക്കിട്ട് വീഴ്ത്തുകയാണ്. ചില നേതാക്കന്‍മാരുടെ പ്രതികരണത്തിലേക്ക്..

മാണി കോഴ വാങ്ങി

മാണി കോഴ വാങ്ങി

കെഎം മാണി കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണെന്ന് ബാലകൃഷ്ണപിള്ള ബിജുവിനോട് ഫോണിലൂടെ പറഞ്ഞു.അതുകേട്ട് അദ്ദേഹം താടിക്കു കൈയ്യും കൊടുത്തിരിക്കുകയാണ് ചെയ്തത്.

ഉരുണ്ടു കളിച്ച് മുഖ്യമന്ത്രി

ഉരുണ്ടു കളിച്ച് മുഖ്യമന്ത്രി

ബാലകൃഷ്ണ പിള്ള പറഞ്ഞ കാര്യങ്ങളെ നിഷേധിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എത്തിയത്. നിലപാട് മാറ്റാതെ ഉരുണ്ടു കളിക്കുകയാണ് മുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍.ബാലകൃഷ്ണപിള്ള തന്നെ ഒന്നും അറിയിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്

രണ്ട് തോണിയില്‍ കാലിട്ട് ജോര്‍ജ്ജ്

രണ്ട് തോണിയില്‍ കാലിട്ട് ജോര്‍ജ്ജ്

പുറമെ മാണി സാറിന്റെ രക്ഷയ്ക്കു വേണ്ടി പലതും പറഞ്ഞിട്ടുണ്ട് എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടെന്നാണ് പിസി ജോര്‍ജ്ജ് ബിജുവിനോട് പറഞ്ഞത്. താന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് ചേട്ടനറിയാമല്ലോ എന്ന ബിജുവിന്റെ ചോദ്യത്തോട് പൊട്ടിച്ചിരിയായിരുന്നു ജോര്‍ജ്ജിന്റെ മറുപടി.

മാണിയെ പുറത്താക്കണമെന്ന് പന്ന്യന്‍

മാണിയെ പുറത്താക്കണമെന്ന് പന്ന്യന്‍

കോഴ ആരോപണം നേരിടുന്ന മാണിയെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാറ്റണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബജറ്റ് അവതരണം മാണി കോഴവാങ്ങാനുള്ള അവസരമായി ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫോണ്‍ സംഭാഷണങ്ങളില്‍ പ്രസക്തിയില്ല

ഫോണ്‍ സംഭാഷണങ്ങളില്‍ പ്രസക്തിയില്ല

എന്നാല്‍ പുറത്ത് വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ പ്രസക്തിയില്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. യുഡിഎഫ് തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരെ മൊഴി മാറ്റി പറയണം

മാണിക്കെതിരെ മൊഴി മാറ്റി പറയണം

കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്ന് മാറ്റി പറയണമെന്ന് ജോസ് കെ മാണിയും തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശ് വ്യക്തമാക്കിയത്.

English summary
BAR case issue every leader is trained to make trouble to km Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X