കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ മുറ്റത്ത് നൂറുമേനി വിളയിച്ച് വിദ്യാര്‍ഥികള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് കൃഷിയോട് താത്പര്യമില്ലെന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെ പൂര്‍ണമായും അംഗീകരിയ്ക്കാന്‍ പറ്റാതെ വരുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ട്. മികച്ച തൊഴിലുകള്‍ പോലും ഉപേക്ഷിച്ച് കൃഷിയുടെ സാധ്യതകള്‍ തേടിയിറങ്ങുന്ന എത്രയോ യുവാക്കളെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ പെടുന്നവരാണ് നമ്മുടെ വിദ്യാര്‍ഥികളും

സ്‌കൂളുകളുടെ നേതൃത്വത്തില്‍ നേല്‍ക്കൃഷിയും പച്ചക്കറി കൃഷിയുമൊക്കെ നടത്തി നൂറുമേനി വിജയം നേടുന്നവര്‍ നമുക്ക് ചുറ്റമുണ്ട്.

മെഡിക്കല്‍ കൊളെജ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇത്തരത്തിലുള്ള ഏറ്റവും ഒടുവിലത്തെ മാതൃക. സ്‌കൂള്‍ വളപ്പില്‍ കരനെല്‍ കൃഷിയിലൂടെ നൂറുമനേി വിളവ് നേടിയിരിയ്ക്കുകയാണ് വിദ്യാര്‍ഥികള്‍

കൃഷി വിജയിച്ചതോടെ കൊയ്ത്ത് ഉത്സവം നടത്തി കൃഷി മന്ത്രി കെപി മോഹനനെ കൊണ്ട് തന്നെ ആദ്യത്തെ നെല്‍ക്കതിര്‍ വിളവെടുത്തു. കുട്ടികകളുടെ കൃഷിയ്ക്ക് പൂര്‍ണ പിന്തുണയേകിയത് അധ്യാപകരായിരുന്നു.

Nelkrishi 3

മറ്റ് സ്‌കൂളുകള്‍ക്കും മാതൃകയാക്കാവുന്ന നേട്ടമാണ് മെഡിക്കല്‍കൊളെജ് സ്‌കൂള്‍ കൈവരിച്ചത്. പഠനത്തിനൊപ്പം പുത്തന്‍ കൃഷി വിളകള്‍ പരീക്ഷിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍

English summary
Agriculture Minister KP Mohanan inaugurated Koythu Fest at Medical College School in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X