കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ശ്രദ്ധക്ക്..: 'നാട്ടിലേക്ക് വരാനുള്ള രജിസ്ട്രേഷന് ഒരൊറ്റ മാര്‍ഗ്ഗം മാത്രം'

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി വരികയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര തീരുമാനം.

പ്രവാസികളെ സ്വീകരിക്കാന്‍ കേരള സര്‍ക്കാറും വലിയ തയ്യാറെടുപ്പാണ് നടത്തുന്നത്. കേരളത്തിൻ്റെ മുന്നൊരുക്കങ്ങൾ പ്രശംസനീയമെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രവാസി കാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന‌ മുഖ്യമന്ത്രി കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തിനില്ല

കേരളത്തിനില്ല

പ്രവാസികളെ മാറ്റി നിർത്തി ഒരു ജീവിതമോ ചരിത്രമോ കേരളത്തിനില്ല. ലോക്ഡൗൺ അവസാനിക്കുന്നതോടെ നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള കേരളത്തിൻ്റെ മുന്നൊരുക്കങ്ങൾ പ്രശംസനീയമെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

 റെജിസ്ട്രേഷൻ അരംഭിച്ചു

റെജിസ്ട്രേഷൻ അരംഭിച്ചു

കേരളത്തിൻ്റെ വ്യക്തവും ശക്തവുമായ ആസൂത്രണം മറ്റു സംസ്ഥാനങ്ങൾക്ക് പകർത്താമെന്നും അവർ പറയുകയുണ്ടായി. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കാൻ നോർക്ക ഓൺലൈൻ റെജിസ്ട്രേഷൻ അരംഭിച്ചിട്ടുണ്ട്. വിവര ശേഖരണവുമായി ബന്ധപ്പെട്ട സംവിധാനമാകയാൽ സെക്യൂരിറ്റി ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.

കാര്യങ്ങൾ നിരീക്ഷിക്കുന്നു

കാര്യങ്ങൾ നിരീക്ഷിക്കുന്നു

ഇന്ന് വൈകുന്നേരത്തോടെ സൈറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് നോർക്ക സി.ഇ.ഒ അറിയിച്ചത്. പ്രവാസി കാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ബഹുമാന്യനായ മുഖ്യമന്ത്രി സസൂക്ഷ്മം കാര്യങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ട്.

നോർക്കയിലൂടെ മാത്രം

നോർക്കയിലൂടെ മാത്രം

അപേക്ഷകർ ഉൾപ്പെടുന്ന മുൻഗണനാ കാറ്റഗറി, ഓരോരുത്തരും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള സൗകര്യവും നോർക്കയുടെ സോഫ്റ്റ് വെയറിൽ സജ്ജീകരിച്ചിട്ടുണ്ട്. ചോദിക്കുന്ന മുറക്ക് ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറും. അന്തിമ തീർപ്പ് കൽപിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. റജിസ്ട്രേഷൻ നോർക്കയിലൂടെ മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂ. ഗവ: സംവിധാനത്തിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും.

കൈവിടില്ലെന്ന് പ്രതീക്ഷിക്കാം

കൈവിടില്ലെന്ന് പ്രതീക്ഷിക്കാം

ആർക്കെങ്കിലും ഡാറ്റകൾ നൽകി അത് ദുരുപയോഗം ചെയ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുന്ന വ്യക്തികളും സ്വീകരിക്കുന്ന ഏജൻസികളും മാത്രമാകും അതിൻ്റെ ഉത്തരവാദികൾ. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ, തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരുടെ കൂടെയല്ല മുന്നിൽ തന്നെയുണ്ട്. കേന്ദ്ര ഗവ: നമ്മളെ കൈവിടില്ലെന്ന് പ്രതീക്ഷിക്കാം.-മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നു.

കണ്‍ട്രോള്‍ റൂമുകള്‍

കണ്‍ട്രോള്‍ റൂമുകള്‍

അതേസമയം, തിരികെ എത്തുന്ന പ്രവാസികള്‍ക്കായി
കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഒരോരുത്തരേയും വീടിന്‍റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക.

നീരീക്ഷണത്തിന് ശേഷം

നീരീക്ഷണത്തിന് ശേഷം

നീരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് മാറ്റുക. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കായിരിക്കും ആദ്യപരിഗണന നല്‍കുക.

ആദ്യം അത്യാവശ്യക്കാര്‍

ആദ്യം അത്യാവശ്യക്കാര്‍

വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേർ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളിൽ തിരികെ കൊണ്ടു വന്ന ശേഷം മാത്രമായിരിക്കും മറ്റു പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുകയെന്നതാണ് കേന്ദ്രത്തിൻ്റെ നിലപാട്...

English summary
minister kt jaleel about expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X