കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാലറി ചാലഞ്ച്: ഉന്നത വിദ്യാഭ്യാസ രംഗം മാറിനില്‍ക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭ്യര്‍ഥിച്ചു. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സഹകരണം ഇക്കാര്യത്തിലുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

സാലറി ചാലഞ്ചിന്റെ കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ വേര്‍തിരിവുകള്‍ ഉണ്ടാകരുത്. കോളേജ് മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നും നിര്‍ലോഭമായ സഹകരണം വേണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കെല്ലാം കാര്യമായ ഇടപെടല്‍ നടത്താനാകും. വിദ്യാര്‍ഥികളില്‍ നിന്നുള്ള സംഭാവന നിക്ഷേപിക്കാന്‍ സര്‍വകലാശാല/കോളേജ് അധികാരികള്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തണം. അഭ്യര്‍ഥന എല്ലാവരും പൂര്‍ണമനസോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. നമ്മുടെ നാടിന്റെ നിലനില്‍പ്പിനും പുനഃസൃഷ്ടിക്കുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

ktjaleel-15

നവകേരള നിര്‍മാണത്തിനായി ഓരോരുത്തരും ഒരു മാസത്തെ വരുമാനം ഒന്നിച്ചോ ഗഡുക്കളായോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഓരോരുത്തരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഇക്കാര്യം സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് നിരവധി വ്യക്തികളും സ്ഥാപനങ്ങളും സാലറി ചാലഞ്ച് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിരുന്നു.

English summary
Kerala minister Dr. K T Jaleel said that employees in the universities and colleges in the state should donate their salary towards flood relief,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X