കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

...... പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെടി ജലീല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേരളത്തിലെ ആരാധാനാലയങ്ങളും തുറക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായി മുന്നോട്ട് വെച്ചിരുന്നു. ആരാധനാലയങ്ങൾ തുറന്നേ മതിയാവൂ. നിയന്ത്രണം മാറ്റിയില്ലെങ്കിലും ഭക്തന്മാർ ദർശനത്തിന് പോകും. തടയാൻ നിന്നാൽ സർക്കാരിന്റെ കൈ പൊള്ളുമെന്നുമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത്. മറ്റ് പല പ്രതിപക്ഷ നേതാക്കളും സമാനമായ അഭിപ്രായ പ്രകടനവുമായി മുന്നോട്ട് വന്നു.

എന്നാല്‍ ഇന്ന് മുതല്‍ തുറക്കാന്‍ അനുമതിയുണ്ടായിട്ടും സംസ്ഥാനത്തെ മിക്ക ആരാധാനാലയങ്ങളും തല്‍ക്കാല്‍ അടച്ചിടാന്‍ തന്നെയാണ് മത-സാമുദായിക നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍.

തുറക്കലായിരുന്നില്ല പ്രശ്നം

തുറക്കലായിരുന്നില്ല പ്രശ്നം

വിശ്വാസികള്‍ക്കായി വാദിക്കുന്നവരെന്ന് നടിച്ച പ്രതിപക്ഷ നേതാക്കള്‍ക്കൊന്നും ക്ഷേത്രങ്ങളും ചർച്ചുകളും മസ്ജിദുകളും തുറക്കലായിരുന്നില്ല പ്രശ്നമെന്നാണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. പിണറായി സർക്കാർ നിരീശ്വരത്വം പ്രചരിപ്പിക്കാനും ജനങ്ങളെ മതവിശ്വാസത്തിൽ നിന്ന് അകറ്റാനും വേണ്ടിയാണ് ദേവാലയങ്ങൾ തുറക്കാത്തതെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് സത്യസന്ധരും നിഷ്കളങ്കരുമായ മത വിശ്വാസികളെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനാണ് കോൺഗ്രസ്സും ലീഗും ബി.ജെ.പിയും കൊണ്ടുപിടിച്ച് കുതന്ത്രങ്ങൾ മെനഞ്ഞതെന്ന് ആർക്കാണറിയാത്തതെന്നും അദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രതിപക്ഷ നിര

പ്രതിപക്ഷ നിര

മദ്യഷോപ്പുകളും മാളുകളും മറ്റു കച്ചവട വ്യാപാര സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾക്ക് മാത്രം എന്തിന് നിരോധനമെന്ന് ചോദിച്ചവരിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സാഹിബും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ്സ് നേതാവ് കെ. മുരളീധരൻ എംപിയും ജോസ് ക. മാണി എംപിയും ബിജെപി നേതാക്കളുമായിരുന്നു മുൻപന്തിയിൽ.

കള്ളപ്രചരണം

കള്ളപ്രചരണം

ജമാഅത്തെ ഇസ്ലാമിയാകട്ടെ പതിവുപോലെ പ്രത്യക്ഷത്തിൽ ഒരു നിലപാടും പരോക്ഷമായി മറ്റൊരു നിലപാടും ഉള്ളിലൊതുക്കി മണ്ണുംചാരി നിന്നു. ഇവർക്കാർക്കും ക്ഷേത്രങ്ങളും ചർച്ചുകളും മസ്ജിദുകളും തുറക്കലായിരുന്നില്ല പ്രശ്നം. പിണറായി സർക്കാർ നിരീശ്വരത്വം പ്രചരിപ്പിക്കാനും ജനങ്ങളെ മതവിശ്വാസത്തിൽ നിന്ന് അകറ്റാനും വേണ്ടിയാണ് ദേവാലയങ്ങൾ തുറക്കാത്തതെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് സത്യസന്ധരും നിഷ്കളങ്കരുമായ മത വിശ്വാസികളെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനാണ് കോൺഗ്രസ്സും ലീഗും ബി.ജെ.പിയും കൊണ്ടുപിടിച്ച് കുതന്ത്രങ്ങൾ മെനഞ്ഞതെന്ന് ആർക്കാണറിയാത്തത്?

സാഹചര്യങ്ങളുടെ ഗൗരവാവസ്ഥ

സാഹചര്യങ്ങളുടെ ഗൗരവാവസ്ഥ

മുഖ്യമന്ത്രിയും ഹൈന്ദവ - മുസ്ലിം - ക്രൈസ്തവ മതനേതാക്കളും തമ്മിൽ വീഡിയോ കോൺഫറൻസ് മുഖേന നടന്ന ചർച്ചകൾക്കൊടുവിലാണ് ചില വ്യവസ്ഥകൾ പാലിച്ച് സാധ്യമാകുന്ന ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായത്. സാഹചര്യങ്ങളുടെ ഗൗരവാവസ്ഥ മുൻനിർത്തി മതനേതാക്കൾ തന്നെ മുന്നോട്ടുവെച്ച വ്യവസ്ഥകൾ പൊതുവായി അംഗീകരിക്കപ്പെടുകയായിരുന്നു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുഖ്യമന്ത്രിയാകട്ടെ കാര്യങ്ങളുടെ കിടപ്പ് അത്രക്ക് പന്തിയല്ലെന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്തുകയും ജാഗ്രത കൈവിടരുതെന്ന് പ്രത്യേകം ഉണർത്തുകയും ചെയ്തു. ഇതോടെ മതവിശ്വാസികളെ സർക്കാരിനെതിരെ അണിനിരത്താനുള്ള "സുവർണ്ണാവസരം" നഷ്ടപ്പെട്ടെന്ന് ബോദ്ധ്യമായ ചില രാഷ്ട്രീയ കുബുദ്ധികൾ വ്യവസ്ഥാപിത മതസംഘടനകളെയും അവയുടെ സമാദരണീയരായ നേതാക്കളെയും സമൂഹമധ്യത്തിൽ ഇകഴ്ത്തി കാണിക്കാനുള്ള 'കുത്തിത്തിരിപ്പ്' നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

വിരട്ടലും വിലപേശലും

വിരട്ടലും വിലപേശലും

കേട്ടുകേൾവി പോലുമില്ലാത്ത കടലാസ് സംഘടനയുടെ പേരിൽ സമൂഹം ആദരിക്കുന്ന വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് മതസംഘടനകളുടെ അഭിപ്രായങ്ങൾക്കെതിരെ പ്രസ്താവനയിറക്കിച്ച രാഷ്ട്രീയ കുറുക്കന്മാർ അധികാരഭ്രമം മൂത്ത് നടത്തുന്ന കളി തീക്കളിയാണെന്നോർക്കുക. മത സംഘടനകളെ വരുതിക്ക് നിർത്താനുള്ള നീക്കങ്ങൾ പണ്ടത്തെപ്പോലെ ഫലം കാണുന്നില്ലെന്ന് സുവ്യക്തം. വിരട്ടലും വിലപേശലും പണ്ഡിതന്മാരോട് വേണ്ട. കാരണം പ്രവാചകന്മാരുടെ യഥാർത്ഥ പിൻമുറക്കാരാണവർ.

 കഠിനംകുളം പീഡനം; മേല്‍വസ്ത്രം മാത്രമായി രാത്രി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ, ആ രാത്രി നടന്നത് കഠിനംകുളം പീഡനം; മേല്‍വസ്ത്രം മാത്രമായി രാത്രി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ, ആ രാത്രി നടന്നത്

English summary
minister kt jaleel against opposition leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X