കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാവിന്റെ മകന് സിവില്‍ സര്‍വീസ്; അന്വേഷിക്കണമെന്ന് മന്ത്രി ജലീല്‍, ചെന്നിത്തലയെ ലക്ഷ്യമിട്ട്

Google Oneindia Malayalam News

കാസര്‍ഗോഡ്: എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണം നേരിടുന്ന മന്ത്രി കെടി ജലീല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് രംഗത്ത്. ചെന്നിത്തലയുടെ പേര് എടുത്തു പറയാതെയാണ് മന്ത്രിയുടെ തിരിച്ചടി. കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകന് 2017ല്‍ സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

29

സിവില്‍ സര്‍വീസ് പരീക്ഷയുടെ എഴുത്ത് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയത് മറ്റൊരു വ്യക്തിയായിരുന്നു. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ആ വ്യക്തിയേക്കാള്‍ 30 മാര്‍ക്ക് അധികം ലഭിച്ചു. ഇതിന് വേണ്ടി ദില്ലിയില്‍ ചരടുവലി നടത്തുകയും ചെയ്തു. അങ്ങനെയുള്ളവര്‍, മറ്റുള്ളവരും തന്നെ പോലെയാണെന്ന് കരുതിയാല്‍ കുറ്റംപറയാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ അന്വേഷണം ആവശ്യപ്പെടണം. തനിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നതെന്നും മന്ത്രി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അയോധ്യയില്‍ വിന്‍ വിന്‍ സൊലൂഷന്‍!! ഹിന്ദുക്കളും മുസ്ലിംകളും ജയിക്കുമെന്ന് അഭിഭാഷകന്‍അയോധ്യയില്‍ വിന്‍ വിന്‍ സൊലൂഷന്‍!! ഹിന്ദുക്കളും മുസ്ലിംകളും ജയിക്കുമെന്ന് അഭിഭാഷകന്‍

അതേസമയം, മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. മന്ത്രി ജലീലിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. മന്ത്രിയുടെ പ്രെവൈറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ സര്‍വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്റെ പ്രൈവറ്റ് സെക്രട്ടറി തിരിച്ചുപോന്നുവെന്നാണ് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.

എന്നാല്‍ മന്ത്രി പറഞ്ഞത് കള്ളമാണെന്ന് പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. അദാലത്ത് കഴിഞ്ഞ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നത്. ഈ വേളയിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വേദിയില്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ശേഷം അദാലത്തിനും ശേഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് വിതരണം. ഈ വേളയിലും മന്ത്രിയുടെ സെക്രട്ടറി അവിടെയുണ്ടായിരുന്നുവെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.

English summary
Minister KT Jaleel allegation against Political leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X