കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം; നേരിട്ടെത്തി ജലീലും ജയരാജനും

Google Oneindia Malayalam News

തിരുവനന്തപുരം: നിമയസഭയിലെ കൈയ്യാങ്കളി കേസില്‍ പ്രതികളായ മന്ത്രിമാരായ കെടി ജലീലിനും ഇപി ജയരാജനും വിചാരണ കോടതി ജാമ്യം അനുവദിച്ചു. മന്ത്രിമാര്‍ കോടതിയില്‍ ഹാജരായി. 35000 രൂപ കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചത്. എല്ലാ പ്രതികളും വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. നവംബര്‍ 12 കേസ് വീണ്ടും പരിഗണിക്കും. മന്ത്രിമാരെ കൂടാതെ കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവരാണ് മറ്റു പ്രതികള്‍. എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

p

മന്ത്രിമാര്‍ കോടതിയില്‍ ഹാജരാകുന്നത് തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളുകയാണുണ്ടായത്. തുടര്‍ന്നാണ് മന്ത്രിമാര്‍ നേരിട്ട് കോടതിയിലത്തേണ്ട സാഹചര്യമുണ്ടായത്. കേസ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ല. ബന്ധപ്പെട്ട ഹര്‍ജി പിന്നീട് പരിഗണിക്കും.

2015 മാര്‍ച്ചിലെ നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിമാര്‍ നേരിട്ട് കോടതിയില്‍ ഹാജരായത്. കേസിന്റെ നടപടികള്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ഇന്ന് മന്ത്രിമാര്‍ ഹാജരാവുകയായിരുന്നു.

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരിലാണ് ജയരാജനും ജലീലിനുമെതിരെ കേസുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. കേസ് റദ്ദാക്കാന്‍ സാധിക്കില്ല എന്ന വിചാരണ കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. കേരള നിയമസഭയുടെ ചരിത്രത്തില്‍ കറുത്ത അധ്യായമാണ് 2015ലേത്. ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് ഇടതുപക്ഷ എംഎല്‍എമാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
Minister KT Jaleel and EP Jayarajan gets Bail on Kerala Assembly clash case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X