Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീലിന്റെ തട്ടകത്തില്‍ മന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടില്‍; മന്ത്രിക്കെതിരെ സമരത്തിന് സിപിഎം

മലപ്പുറം: എടപ്പാള്‍ കണ്ടനകത്ത് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജലീലും പാര്‍ട്ടിയും രണ്ട് തട്ടില്‍, മന്ത്രിക്കെതിരെയുള്ള സമരസമിതിയുടെ ചെയര്‍മാന്‍ സിപിഎം വാര്‍ഡംഗം. മന്ത്രിയൂടെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കമാണ് പ്രാദേശിക പാര്‍ട്ടി തലത്തില്‍ പ്രതിഷേധത്തിനിടയാക്കിയത്.

സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി നാട്ടുകാര്‍ സമരസമിതി രൂപീകരിച്ചതോടെ മന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലുമായി.കണ്ടനകത്തെ കെഎസ്ആര്‍ടിസിയുടെ ഭൂമിയിലാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പണിയാന്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയപ്പോള്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പണിയുന്നതിലെ ആശങ്ക നാട്ടുകാര്‍ മന്ത്രിയെ അറിയിച്ചിരുന്നു.

 edappl-kandanakam

കെഎസ്ആര്‍ടിസിയുടെ ഭൂമിയായതിനാല്‍ അത് വിട്ടുകിട്ടാന്‍ നൂലാമാലകള്‍ ഒഴിവാക്കുന്നതിന് മന്ത്രി നീക്കങ്ങള്‍ ആരംഭിച്ചത് നാട്ടുകാരെ ചൊടിപ്പിച്ചു. സ്ഥലപരിശോധനക്ക് വരുമ്പോള്‍ മന്ത്രി അറിയിച്ചില്ലെന്ന് വാര്‍ഡ് മെമ്പറായ സി പി 'എം നേതാവ് പറയുന്നു.അതേ സമയം സിപിഎം നേതാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥലപരിശോധനയില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു - അത് പഞ്ചായത്ത് തീരുമാനത്തിന്റെ ഭാഗമല്ലെന്ന് വാര്‍ഡ് മെമ്പര്‍ സമരസമിതി രൂപീകരണ യോഗത്തില്‍ പറഞ്ഞു.

സമരസമിതിയുടെ ചെയര്‍മാനായി വാര്‍ഡ് മെമ്പറെ തിരഞ്ഞെടുത്തതോടെ പാര്‍ട്ടി കുഴങ്ങിമാലിന്യ സംസ്‌ക്കരണ പ്ലാന്റ് കണ്ടനകത്ത് സ്ഥാപിക്കരുതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഏരിയാനേതൃത്വം മന്ത്രിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
അതേ സമയം സ്ഥല പരിശോധനക്ക് ശേഷം പ്രാഥമിക നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ പിന്‍മാറ്റത്തിന് മന്ത്രിക്ക് മടിയുമുണ്ട് നാട്ടുകാര്‍ ഒന്നടങ്കം ചേര്‍ന്ന് പ്രക്ഷോഭത്തിന് തീരുമാനിച്ചതോടെ സമരസമിതിയെ കൈവിടാനും പാര്‍ട്ടിക്കാകുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+