കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു; ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ തഴഞ്ഞ്

Google Oneindia Malayalam News

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ വാദം പൊളിയുന്നു. യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് ബന്ധുവിനെ നിയമിച്ചതെന്നാണ് യൂത്ത് ലീഗ് പുറത്തുവിടുന്ന വിവരം.

Kt

ഏഴ് അപേക്ഷകളാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ലഭിച്ചത്. ഇതില്‍ അഞ്ചും യോഗ്യരായവരുടെ അപേക്ഷയായിരുന്നു. ഇതെല്ലാം തഴഞ്ഞാണ് ബന്ധുവായ അദീബിന് നിയമനം നല്‍കിയതെന്നാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആരോപിക്കുന്നത്.

ന്യൂനപക്ഷ ധനകാര്യ വിസകന കോര്‍പറേഷന്റെ ഓഫീസിലെത്തി പികെ ഫിറോസ് രേഖകള്‍ പരിശോധിച്ചിരുന്നു. ലഭിച്ച ഏഴ് അപേക്ഷകരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയും അപേക്ഷകരിലുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞാണ് ബന്ധുവിനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നിയമിച്ചതെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. വിവരങ്ങള്‍ പൂഴ്ത്തി വയ്ക്കാന്‍ മന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

ഏഴ് അപേക്ഷകളാണ് ലഭിച്ചിരുന്നതെന്ന് നേരത്തെ മന്ത്രി ജലീലും വിശദീകരിച്ചിരുന്നു. എന്നാല്‍ യോഗ്യരായവരെ കിട്ടിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇടപെട്ട് നിയമനം നടത്തിയതെന്നും ജലീല്‍ വിശദമാക്കിയിരുന്നു. യൂത്ത് ലീഗിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ചട്ടങ്ങള്‍ എല്ലാം പാലിച്ചാണ് നിയമനം നടന്നത്. ചട്ടം ലംഘിച്ചെന്ന ആരോപണം ശരിയല്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

മന്ത്രി ജലീല്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.

English summary
Minister KT Jaleel claim did not match to facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X