ആര്‍ക്കിടെക്ട് ജി ശങ്കറിനെ കാര്‍ട്ടൂണിസ്റ്റാക്കി മന്ത്രി കെടി ജലീല്‍ ; ഇപിയ്ക്ക് പിന്‍ഗാമി
തിരുവനന്തപുരം: കായികമന്ത്രി ഇപി ജയരാജനെ ട്രോളി തീര്‍ന്നില്ല അപ്പോഴേക്കും കെടി ജലീല്‍ പിന്തുടര്‍യ്ക്ക് എത്തി കഴിഞ്ഞു. ആര്‍ക്കിടെക്ട് ജി ശങ്കറിനെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റാക്കുകയായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീല്‍.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങലില്‍ സംസാരിക്കവെയാണ് മന്ത്രിയ്ക്ക് നാക്കുപിഴച്ചത്. പ്രസംഗത്തിനിടയില്‍ തെറ്റുപറ്റിയത് മന്ത്രി അറിഞ്ഞില്ല. സദസ്സില്‍ നിന്നും ചിരിപടരുകയും വേദിയിലിരുന്ന ഒരാള്‍ തെറ്റുതിരുത്തുകയും ചെയ്യുകയായിരുന്നു.

അബദ്ധം മനസ്സിലായ മന്ത്രി വേദിയില്‍ വെച്ച് തെറ്റു തിരുത്തി രക്ഷപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഗവര്‍ണന്‍സ് സംഘടിപ്പിച്ച തിരുവനന്തപുരം നഗര വികസന പഠന റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
ബോക്‌സിങ് താരം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുമ്പോഴാണ് മന്ത്രി ജയരാജന് അബദ്ധം പറ്റിയത്. അതിനെ തുടര്‍ന്നു വന്ന പരിഹാസങ്ങളും ട്രോളുകളും കത്തി തീരുന്നതിന് തൊട്ടുമുന്‍പായി കെടി ജലീലിനും പണി കിട്ടി.












Click it and Unblock the Notifications