• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതൊക്കെ കാണുമ്പോൾ ആർക്കാണ് അഭിമാനപുളകിതരാകാതിരിക്കാൻ കഴിയുക? പിണറായിയെ പുകഴ്ത്തി ജലീൽ

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂർത്തീകരിച്ചതിൽ സംസ്ഥാന സർക്കാരിന് അഭിനന്ദനവുമായി മന്ത്രി കെടി ജലീൽ. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും അതിനെ നയിക്കാൻ ചങ്കുറപ്പും നെഞ്ചൂക്കുമുള്ള ഒരു ഭരണകർത്താവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

'' ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ച് ഇന്ന് നാടിന് സമർപ്പിച്ചു. പദ്ധതി ഒരിക്കലും നടക്കില്ലെന്ന് കട്ടായം പറഞ്ഞ UDF ൻ്റെയും അവരുടെ ഒക്കച്ചങ്ങാതിമാരായ വെൽഫെയർ ഉൾപ്പടെയുള്ള പിന്തിരിപ്പൻ വർഗ്ഗീയക്കോമരങ്ങളുടെയും അധികാര സ്വപ്നങ്ങളുടെ കരൾ പിളർത്തിയാണ് കേരളത്തിൻ്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമായത്. നാഷണൽ ഹൈവേയുടെ സ്ഥലമളന്ന് സർവേ കല്ല് കുത്താൻ ജീവനുള്ളെടത്തോളം സമ്മതിക്കില്ലെന്ന് വീമ്പടിച്ചവരുടെ മൂക്കിന് മുന്നിലൂടെയാണ് സ്ഥലം സ്വമേധയാ വിട്ട് കൊടുത്ത ഭൂവുടമകൾ കൈനിറയെ പണവുമായി നടന്ന് പോകുന്നത്. എന്തൊരു ചേലാണ് ഈ കാഴ്ചകൾക്ക് !

ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും അതിനെ നയിക്കാൻ ചങ്കുറപ്പും നെഞ്ചൂക്കുമുള്ള ഒരു ഭരണകർത്താവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന അനുഭവ സാക്ഷ്യങ്ങൾക്കാണ് മലയാളക്കര വേദിയാകുന്നത്. ഒരാളുടെയും ഒരിറ്റുകണ്ണുനീർ പോലും വീഴ്ത്താതെ ജനങ്ങളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിച്ച് എങ്ങിനെ വികസനം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് തെളിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നാടാകെ അഭിനന്ദിക്കുന്നത് കാണുമ്പോൾ ആർക്കാണ് അഭിമാനപുളകിതരാകാതിരിക്കാൻ കഴിയുക?

ഗെയ്ലും കൊച്ചി-ഇടമൺ പവർ ഹൈവേയും നാടിന് സമർപ്പിച്ചു.

നേഷണൽ ഹൈവെ വീതികൂട്ടുന്ന പദ്ധതി അതിവേഗം പുരോഗമിക്കുന്നു. കേരളത്തിൻ്റെ അങ്ങോളമിങ്ങോളം പാലങ്ങളും റബറൈസ്ഡ് റോഡുകളും യാഥാർത്ഥ്യമാകുന്നു. സർക്കാർ വിദ്യാലയങ്ങൾ തിരിച്ചറിയാനാകാത്തവിധം മാറുന്നു. ഗവൺമെൻ്റ് ആശുപത്രികൾ ഏതു മഹാമാരിയെയും പ്രതിരോധിക്കാൻ പാകത്തിൽ ഉണർന്നും ഉയർന്നും നിലകൊള്ളുന്നു. രണ്ടരലക്ഷം ഭവനരഹിതർക്ക് തല ചായ്ക്കാൻ ഇടമൊരുക്കി ചരിത്രം കുറിക്കുന്നു. അറുപത് ലക്ഷത്തി മുപ്പത്തി ഒന്നായിരം പേർക്ക് ഈ മാസം മുതൽ 1500 രൂപ ക്ഷേമ പെൻഷൻ വീട്ടിലെത്തുന്നു. തരിശായിക്കിടന്ന ഏക്കർ കണക്കിന് ഭൂമിയിൽ കാർഷിക വിളകൾ വളർന്ന് പന്തലിക്കുന്നു. പുഴകളും അരുവികളും കുളങ്ങളും ജലസംഭരണികളും സംരക്ഷിയ്ക്കപ്പെടുന്നു.

cmsvideo
  CM Pinarayi vijayan announced ten programmes in new year

  സൗജന്യ വൈഫൈ കേരളമാകെ നൽകാൻ ഉതകുന്ന കെ ഫോൺ പദ്ധതി ഒരു വിളിപ്പാടകലെ എത്തിനിൽക്കുന്നു. ഒരു സാധാരണ മനുഷ്യന് സന്തോഷിക്കാർ ഇതിലധികം എന്തുവേണം? നാനാജാതി മതസ്ഥർക്കും വിവേചന രഹിതമായി തുല്യാവകാശത്തോടെ സമാധാനപൂർണ്ണമായി ജീവിക്കാൻ ഇന്ത്യയിലെ ഏറ്റവും നല്ല ഇടം, പിണറായി വിജയൻ മുഖ്യമന്ത്രിയായ കേരളമല്ലാതെ മറ്റേതുണ്ട്? അതിനെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്നവർക്കെതിരായി ഒറ്റമനസ്സോടെ നമുക്ക് മുന്നോട്ടുനീങ്ങാം. LDF ൻ്റെ ഭരണത്തുടർച്ച മാത്രമാണ് നാടിൻ്റെ വികസനത്തുടർച്ചയുടെ ഒരേയൊരു ഗ്യാരണ്ടി. ഇടതുപക്ഷം ഇനിയും വരണം, കേരളം ഇനിയുമൊരുപാട് വളരണം''.

  English summary
  Minister KT Jaleel praises CM Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X