മന്ത്രി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് യാസിര്‍ എടപ്പാൾ, കുടുങ്ങുക കെഎംസിസിയും; പരാതിയുമായി ജലീൽ
മലപ്പുറം: ഒരു മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആയിരുന്നു കഴിഞ്ഞ ദിവസം യാസിര്‍ എടപ്പാള്‍ എന്ന വ്യക്തി ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്. യാസിറിനെ യുഎഇയില്‍ നിന്ന് നാടുകടത്താന്‍ കെടി ജലീല്‍ ശ്രമിച്ചു എന്ന ആക്ഷേപം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു വെളിപ്പെടുത്തല്‍.
എന്തായാലും യാസിറിനെതിരെ മന്ത്രി കെടി ജലീല്‍ ഡിജിപിയ്ക്ക് പരാതി കൊടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ പരാതിയില്‍ യാസിര്‍ മാത്രമായിരിക്കില്ല കുടുങ്ങുക. മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും ഈ വിഷയത്തില്‍ മറുപടി പറയേണ്ടി വരും. വിശദാംശങ്ങള്‍ ഇങ്ങനെ...

വെളിപ്പെടുത്തല്‍
മറ്റൊരു ചാനലിനോടും പറയാത്ത കാര്യം എന്ന് പറഞ്ഞാണ് യാസിര്‍ എടപ്പാള്‍ എന്ന വ്യക്തി അക്കാര്യം മീഡിയ വണ്‍ ചാനലില്‍ വെളിപ്പെടുത്തിയത്. ഒന്നുരണ്ട് മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി കെടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു എന്നതായിരുന്നു ആ പരസ്യ വെളിപ്പെടുത്തല്‍.

കെഎംസിസി ഐടി സെല്‍?
തങ്ങളുടെ ഐടി സെല്‍ ആണ് കെടി ജലീലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തത് എന്നാണ് യാസിര്‍ പറഞ്ഞത്. കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ജലീലിന്റെ വോയ്സ് ക്ലിപ്പുകള്‍ അങ്ങനെ കിട്ടിയെന്നും അത് താന്‍ പുറത്ത് വിട്ടിരുന്നു എന്നും ആണ് യാസിര്‍ പറഞ്ഞത്.

ഹാക്ക് ചെയ്തത് വാട്സ് ആപ്പ്
കെടി ജലീലിന്റെ വാട്സ് ആപ്പ് മാത്രമാണ് തങ്ങളുടെ ഐടി സെല്ലിന് ഹാക്ക് ചെയ്യാന്‍ പറ്റിയത് എന്നും യാസിര്‍ എടപ്പാള്‍ പറയുന്നു. അന്ന് ചെയ്തത് നിയമവിരുദ്ധമായ കാര്യമാണ് എന്ന് തനിക്ക് അറിയാം, എന്നാല്‍ ചെയ്തത് താന്‍ അല്ല. യുഎഇയില്‍ നിന്നുമല്ല അത് ചെയ്തത്. അതുകൊണ്ട് അതിന്റെ നിയമ പ്രശ്നങ്ങള്‍ തനിക്ക് വരില്ലെന്നാണ് യാസിറിന്റെ ന്യായം.

ഗുരുതര കുറ്റം
മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അതുവഴി കിട്ടിയ വോയ്സ് ക്ലിപ്പുകള്‍ പ്രചരിപ്പിച്ചു എന്നതും അതീവ ഗുരുതരമായ കുറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ യാസിര്‍ എടപ്പാളിന് ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആവില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

കെഎംസിസിയും കുടുങ്ങും?
കെഎംസിസിയുടെ ഐടി സെല്‍ ആണ് ജലീലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തത് എന്നാണ് യാസിര്‍ തന്നെ പറയുന്നത്. അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയ്ക്കും ഒഴിയാന്‍ ആവില്ല.

ജലീല്‍ പരാതിയ്ക്ക്
മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ മന്ത്രി കെടി ജലീല്‍ സംസ്ഥാന ഡിജിപിയ്ക്ക് പരാതി നല്‍കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂട്യൂബ് വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിലും പരാതി നല്‍കുന്നുണ്ട് എന്നാണ് വിവരം. വെളിപ്പെടുത്തലില്‍ കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും ആവശ്യപ്പെട്ടിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications