കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് യാസിര്‍ എടപ്പാൾ, കുടുങ്ങുക കെഎംസിസിയും; പരാതിയുമായി ജലീൽ

Google Oneindia Malayalam News

മലപ്പുറം: ഒരു മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആയിരുന്നു കഴിഞ്ഞ ദിവസം യാസിര്‍ എടപ്പാള്‍ എന്ന വ്യക്തി ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്. യാസിറിനെ യുഎഇയില്‍ നിന്ന് നാടുകടത്താന്‍ കെടി ജലീല്‍ ശ്രമിച്ചു എന്ന ആക്ഷേപം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു വെളിപ്പെടുത്തല്‍.

ഇതാണോ സ്വപ്ന സുരേഷ് പറഞ്ഞ ആനക്കാര്യം, ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണെന്ന് ജലീൽഇതാണോ സ്വപ്ന സുരേഷ് പറഞ്ഞ ആനക്കാര്യം, ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണെന്ന് ജലീൽ

ജലീൽ അലാവുദ്ദീന് വേണ്ടി ശുപാർശചെയ്തു, മകനുവേണ്ടി കടകംപള്ളി വന്നു; സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴിജലീൽ അലാവുദ്ദീന് വേണ്ടി ശുപാർശചെയ്തു, മകനുവേണ്ടി കടകംപള്ളി വന്നു; സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴി

എന്തായാലും യാസിറിനെതിരെ മന്ത്രി കെടി ജലീല്‍ ഡിജിപിയ്ക്ക് പരാതി കൊടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ പരാതിയില്‍ യാസിര്‍ മാത്രമായിരിക്കില്ല കുടുങ്ങുക. മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും ഈ വിഷയത്തില്‍ മറുപടി പറയേണ്ടി വരും. വിശദാംശങ്ങള്‍ ഇങ്ങനെ...

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

മറ്റൊരു ചാനലിനോടും പറയാത്ത കാര്യം എന്ന് പറഞ്ഞാണ് യാസിര്‍ എടപ്പാള്‍ എന്ന വ്യക്തി അക്കാര്യം മീഡിയ വണ്‍ ചാനലില്‍ വെളിപ്പെടുത്തിയത്. ഒന്നുരണ്ട് മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി കെടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു എന്നതായിരുന്നു ആ പരസ്യ വെളിപ്പെടുത്തല്‍.

കെഎംസിസി ഐടി സെല്‍?

കെഎംസിസി ഐടി സെല്‍?

തങ്ങളുടെ ഐടി സെല്‍ ആണ് കെടി ജലീലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തത് എന്നാണ് യാസിര്‍ പറഞ്ഞത്. കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ജലീലിന്റെ വോയ്‌സ് ക്ലിപ്പുകള്‍ അങ്ങനെ കിട്ടിയെന്നും അത് താന്‍ പുറത്ത് വിട്ടിരുന്നു എന്നും ആണ് യാസിര്‍ പറഞ്ഞത്.

ഹാക്ക് ചെയ്തത് വാട്‌സ് ആപ്പ്

ഹാക്ക് ചെയ്തത് വാട്‌സ് ആപ്പ്

കെടി ജലീലിന്റെ വാട്‌സ് ആപ്പ് മാത്രമാണ് തങ്ങളുടെ ഐടി സെല്ലിന് ഹാക്ക് ചെയ്യാന്‍ പറ്റിയത് എന്നും യാസിര്‍ എടപ്പാള്‍ പറയുന്നു. അന്ന് ചെയ്തത് നിയമവിരുദ്ധമായ കാര്യമാണ് എന്ന് തനിക്ക് അറിയാം, എന്നാല്‍ ചെയ്തത് താന്‍ അല്ല. യുഎഇയില്‍ നിന്നുമല്ല അത് ചെയ്തത്. അതുകൊണ്ട് അതിന്റെ നിയമ പ്രശ്‌നങ്ങള്‍ തനിക്ക് വരില്ലെന്നാണ് യാസിറിന്റെ ന്യായം.

ഗുരുതര കുറ്റം

ഗുരുതര കുറ്റം

മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അതുവഴി കിട്ടിയ വോയ്‌സ് ക്ലിപ്പുകള്‍ പ്രചരിപ്പിച്ചു എന്നതും അതീവ ഗുരുതരമായ കുറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ യാസിര്‍ എടപ്പാളിന് ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആവില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

കെഎംസിസിയും കുടുങ്ങും?

കെഎംസിസിയും കുടുങ്ങും?

കെഎംസിസിയുടെ ഐടി സെല്‍ ആണ് ജലീലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തത് എന്നാണ് യാസിര്‍ തന്നെ പറയുന്നത്. അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയ്ക്കും ഒഴിയാന്‍ ആവില്ല.

ജലീല്‍ പരാതിയ്ക്ക്

ജലീല്‍ പരാതിയ്ക്ക്

മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ മന്ത്രി കെടി ജലീല്‍ സംസ്ഥാന ഡിജിപിയ്ക്ക് പരാതി നല്‍കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂട്യൂബ് വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിലും പരാതി നല്‍കുന്നുണ്ട് എന്നാണ് വിവരം. വെളിപ്പെടുത്തലില്‍ കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
Kummanam Rajasekharan in Financial Fraud case: Kerala BJP leadership in defence | Oneindia Malayalam

English summary
Minister KT Jaleel's mobile phone hacked- Revealed by Yaser Edappal, Jaleel to move legally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X