കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി പാർട്ടിയും മുന്നണിയും പറഞ്ഞാൽ: മതഗ്രന്ഥം വിതരണം ചെയ്തതിൽ അപാകതയില്ലെന്ന് കെടി ജലീൽ

Google Oneindia Malayalam News

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. പാർട്ടിയും മുന്നണിയും പറയുന്ന പക്ഷം രാജിവെക്കുമെന്നാണ് മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചത്. മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുന്നതിനിടെയാണ് സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്. യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവത്തിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഐഎയും കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത്. ഇതിൽ എൻഐഎ ചോദ്യം ചെയ്ത സംഭവത്തിലാണ് മന്ത്രി വിശദീകരണം നൽകിയിട്ടുള്ളത്.

സിപിഎം-ബിജെപി ധാരണ സംശയിച്ചാൽ കുറ്റം പറയാനാകില്ല,വി മുരളീധരന്റെ പ്രസ്താവന ആരെ സഹായിക്കാൻ:മുല്ലപ്പളളിസിപിഎം-ബിജെപി ധാരണ സംശയിച്ചാൽ കുറ്റം പറയാനാകില്ല,വി മുരളീധരന്റെ പ്രസ്താവന ആരെ സഹായിക്കാൻ:മുല്ലപ്പളളി

 മുഖ്യമന്ത്രിയെ അറിയിച്ചു

മുഖ്യമന്ത്രിയെ അറിയിച്ചു

എൻഐഎയ്ക്ക് മൊഴി നൽകാൻ പോകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി വ്യക്തമാക്കിയ മന്ത്രി ഏത് തരത്തിലുള്ള നടപടികളാണ് ഉണ്ടാകുക എന്നതിനക്കുറിച്ച് പറഞ്ഞില്ലെന്നാണ് ജലീൽ ചൂണ്ടിക്കാണിക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം കൈകാര്യം ചെയ്യുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും മന്ത്രി കെടി ജലീൽ അവകാശപ്പെട്ടിട്ടുണ്ട്.

 അപാകതയില്ലെന്ന്

അപാകതയില്ലെന്ന്

വിദേശത്ത് നിന്ന് ഖുർആൻ എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ അപാകതയില്ലെന്ന നിലപാട് മന്ത്രി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലും ആവർത്തിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇത്തരത്തിൽ സാംസാകാരിക വിനിമയം നടന്നുവരുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ- നിയമ ലംഘനങ്ങൾ സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സിആപ്റ്റിലേക്ക് ഖുർആൻ എത്തിക്കാൻ താൻ തന്നെയാണ് നിർദേശിച്ചിട്ടുള്ളതെന്നും താൻ നിർവഹിച്ചിട്ടുള്ളത് മന്ത്രിയെന്ന നിലയിലുള്ള ചുമതലയാണെന്നും കെടി ജലീൽ ചൂണ്ടിക്കാണിക്കുന്നു.

ഇഡിയും എൻഐഎയും

ഇഡിയും എൻഐഎയും


വിദേശത്ത് നിന്ന് യുഎഇ ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവം വിവാദമായതോടെ ആദ്യം കസ്റ്റംസാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്ന് സംശയമുയർന്നതോടെയാണ് രണ്ട് കേന്ദ്ര ഏജൻസികളും മന്ത്രിയെ ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായും യുഎഇ കോൺസുലേറ്റുമായും മന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും രണ്ട് ഏജൻസികളും വിവരങ്ങൾ ആരാഞ്ഞത്. വിദേശത്ത് നിന്നെത്തിച്ച 32 പെട്ടികളിൽ രണ്ടെണ്ണം സിആപ്റ്റിൽ നിന്ന് തുറന്ന് പരിശോധിക്കുകയും ബാക്കിയുള്ള പെട്ടികളും മലപ്പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു ചെയ്തത്.

 സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന്

സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന്



സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നും മന്ത്രി കെടി ജലീൽ ആവർത്തിച്ചിട്ടുണ്ട്. പണമോ സമ്മാനങ്ങളും സ്വീകരിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് തനിക്ക് ധാർമിക ബാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം എൻഐഎയിൽ വിശ്വാസമുണ്ടെന്നും അവിശ്വസിക്കാൻ കാരണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേന്ദ്ര ഏജൻസി തന്നെ ചോദ്യം ചെയ്തത് തനിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

സ്വർണ്ണക്കടത്ത്- മതഗ്രന്ഥ വിവാദത്തിൽ മുസ്ലിം ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണന്നും മലപ്പുറത്തെ പല മണ്ഡലങ്ങളിലും മുസ്ലിം ലീഗ് പരാജയം മുന്നിൽക്കാണുന്നുവെന്നും കെടി ജലീൽ പറയുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ലീഗ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിക്കുന്നു. ലീഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തന്ത്രം പൊളിഞ്ഞു

തന്ത്രം പൊളിഞ്ഞു


യുഇഎ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് നേരത്തെ എൻഫോഴ്സ്മെന്റു് രണ്ട് തവണയാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തത്. ജലീൽ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴി എൻഎഐ പരിശോധിച്ചതായുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതിന് പിന്നാലെ മന്ത്രി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് വിളിപ്പിക്കുകയായിരുന്നു. മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്തതോടെ തന്നെ പ്രതിപക്ഷ പാർട്ടികൾ കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്. മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ വൈകി മാത്രമാണ് അറിഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്തിയ മന്ത്രി വ്യവസായിയുടെ വാഹനത്തില്‍ ആണ് മന്ത്രി ചോദ്യം ചെയ്യലിന് പോയത്. മന്ത്രിയെ ചോദ്യം ചെയ്ത വിവരം എൻഫോഴ്സ് ഡയറക്ടർ തന്നെ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യം തുറന്ന് സമ്മതിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല.

സ്വപ്നയുമായുള്ള ബന്ധം

സ്വപ്നയുമായുള്ള ബന്ധം


മന്ത്രിയ്ക്ക് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിവുണ്ടോ എന്നും എൻഐഎ പരിശോധിച്ച് വരുന്നുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്നയെ അറിയുക എന്ന മന്ത്രിയുടെ വാദം എൻഐഎയും മുഖവിലക്കെടുത്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ മതഗ്രഗന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ എൻഫോഴ്സ്മെന്റ് മന്ത്രിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. രണ്ട് തവണയും അതീവ രഹസ്യമായാണ് മന്ത്രി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തുന്നത്.

English summary
Minister KT Jaleel's response over NIA questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X