Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് രണ്ട് ദിവസമെന്ന് സൂചന, വിവരങ്ങള്‍ രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മന്ത്രി കെടി ജലീലിനെ രണ്ട് ദിവസം ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ ഇഡി ഓഫീസിലെത്തിയ മന്ത്രിയെ രാത്രി 11.30വരെ ചോദ്യം ചെയ്തതിന് ശേഷം അടുത്ത ദിവസം ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

kt jaleel

അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ചതിന് ശേഷം വെള്ളിയാഴ്ച മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു നിന്നു. പിന്നീട് മന്ത്രി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മലപ്പുറത്തേക്ക് എത്തുകയായിരുന്നു. ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരം രഹസ്യമാക്കിവയ്ക്കണമെന്ന് മന്ത്രി ഇഡിയോട് ആവശ്യപ്പെട്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ന്യൂസ്18 കേരളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെടി ജലീലില്‍ നിന്ന് ഇനി മൊഴിയെടുക്കില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിനിടയിലാണ് വാര്‍ത്ത പുറത്ത് വന്നത്.

കഴിഞ്ഞ ആഴ്ച മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായ വിവരം ഇഡി മുമ്പാകെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ തലയില്‍ മുണ്ടിട്ട് എങ്ങോട്ട് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയായി ജലീല്‍ പറഞ്ഞു. ഒരു സ്വകാര്യ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. വളരെ കോണ്‍ഫിഡന്‍ഷ്യലായിട്ടാണ് ചോദ്യം ചെയ്യലുണ്ടായത്.

തന്റെ സ്വകാര്യ ഇമെയില്‍ ഐഡിയിലേക്കാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചത്. അതുകൊണ്ടാണ് രഹസ്യാത്മക സ്വഭാവം പുലര്‍ത്താമെന്ന് ഞാന്‍ കരുതി. ഇഡിയും തന്നോട് ആ രീതിയിലാണ് പറഞ്ഞത്. അതുകൊണ്ട് രഹസ്യ സ്വഭാവം പുലര്‍ത്തിയെന്നും ജലീല്‍ പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് ജലീലിന്റെ പ്രതികരണം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+