കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഫോണ്‍ തിരിച്ചുകിട്ടി; ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലുണ്ടോ? പരിഹാസവുമായി കെടി ജലീല്‍

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പിന്നാലെ മന്ത്രി കെടി ജലീലും കുടുങ്ങുമെന്ന പത്ര വാര്‍ത്തയുടെ കട്ടിങ്ങിനൊപ്പം രൂക്ഷ പരിഹാസവുമായി മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താന്‍ ഇവിടെ തന്നെയുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റ്. കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍.

04

അറസ്റ്റ് നടന്നില്ലെന്ന് മാത്രമല്ല, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ കിട്ടിയ കാര്യവും മന്ത്രി സൂചിപ്പിച്ചു. അതേസമയം, ഇഞ്ചി കൃഷിക്ക് അനിയോജ്യമായ ഭൂമിയുണ്ടേല്‍ അറിയിക്കണമെന്ന പരിഹാസവും കുറിപ്പിലുണ്ട്. ആകാശം ഇടിഞ്ഞുവീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ കുറിപ്പ്. കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

Recommended Video

cmsvideo
'Seven district collectors in Kerala are from Muslim community': PC George

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.
-----------------------------------------
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതെ.

English summary
Minister KT Jaleel Write up about Customs case related News Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X