മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം
Recommended Video

വെടിയേറ്റത് സര്‍വ്വീസ് റിവോള്‍റില്‍ നിന്ന് | Morning News Focus | Oneindia Malayalam
തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സർവ്വീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്.
കടയ്ക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പുലർച്ചയോടെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടത്. കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം വെടിവയ്ക്കുകയായിരുന്നു. ഒരു മാസം മുൻപാണ് മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനായി സുജിത്തിനെ നിയമിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസുകാരനാണ് സുജിത്ത്.













Click it and Unblock the Notifications