കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്തിന് ഇതിലെന്താണ് താല്‍പര്യം, ധാരണാപത്രം ഒപ്പുവെച്ചതില്‍ ഗുഢാലോചനയെന്ന് മേഴ്‌സിക്കുട്ടിയമ്മ

Google Oneindia Malayalam News

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രമേശ് ചെന്നിത്തല നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തനിക്കെതിരെ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ഇത് വിവാദമുണ്ടാക്കാന്‍ വേണ്ടി ചെന്നിത്തല നടത്തുന്ന ആസൂത്രിത ശ്രമങ്ങളാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതേസമയം എന്‍ പ്രശാന്തിനെതിരെയും മന്ത്രി രംഗത്തെത്തി. ധാരണാപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിട്ടു. അത് എന്തിന് വേണ്ടിയാണെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

1

എന്‍ പ്രശാന്ത് ഐഎഎസ്സിന് ഇതിലെന്ത് താല്‍പര്യമാണ് ഉള്ളത്. ഇതില്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. എങ്ങനെ ഇത്തരം ഒരു ധാരണാപത്ര ഒപ്പിട്ടു എന്നാണ് അന്വേഷിക്കുന്നത്. ഇതോടെ എല്ലാ കാര്യങ്ങളും പുറത്തുവരും. ധാരണാപത്രത്തിന് പിന്നിലുള്ള എല്ലാ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. കരാറില്‍ കേരളത്തിന്റെ നയത്തെ അട്ടിമറിക്കാന്‍ തന്നെ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് ഇതില്‍ പങ്കുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ അന്വേഷണം നടക്കുന്നുണ്ട്. ആര്‍ക്കെതിരെയും കര്‍സന നടപടിയെടുക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം ആഴക്കടല്‍ വിവാദത്തില്‍ നിന്ന് സര്‍ക്കാര്‍ തല്‍ക്കാലം തലയൂരാനുള്ള ശ്രമത്തിലാണ്. ഇഎംസിസി-കെഎസ്‌ഐഡിസി ധാരണാപത്രം തന്നെ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. 5000 കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനുള്ള ധാരണാപത്രമായിരുന്നു ഇത്. തല്‍ക്കാലം ഉദ്യോഗസ്ഥരുടെ മേല്‍ പഴിച്ചാരിയാണ് സര്‍ക്കാര്‍ രക്ഷപ്പെടുന്നത്. ഇങ്ങനൊരു കരാര്‍ ഇല്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

മാധ്യമപ്രവര്‍ത്തകയോട് അശ്ലീചുവയോടെ പ്രതികരിച്ച പ്രശാന്തിനെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിമര്‍ശിക്കുകയും ചെയ്തു. പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം. ഇത്തരമൊരു ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ടയാള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നേരത്തെ വിവാദവുമായി ബന്ധപ്പെട്ട് പ്രശാന്തിന്റെ പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികള്‍ പ്രശാന്ത് അയച്ചത്. പിന്നീട് ഇത് ഭാര്യയാണ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Chandy oommen criticize pinarayi vijayan

English summary
minister mercykutty amma against prashant on shipping project mou
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X