ചില ആളുകള്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; അഭിഭാഷകര്‍ക്കെതിരെ വിമര്‍ശനവുമായി മേഴ്‌സിക്കുട്ടി അമ്മ
യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവര്‍ ഒപ്പമുള്ളവരായിരുന്നു. അത്തരക്കാര്‍ ഇന്നും സമൂഹത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊല്ലം: സ്ത്രീ പീഡകരായ പ്രതികളുടെ പണം വേണ്ടെന്ന് വെക്കാന്‍ അഭിഭാഷകര്‍ തയ്യാറാകണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ. കോട്ടിട്ട ചില ആളുകള്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നത് എവിടെയും കാണാമെന്നും അവര്‍ പറഞ്ഞു.
കൊല്ലം റൂറല്‍ പോലീസിന്റെ ജനമൈത്രി സുരക്ഷ പദ്ധതി കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവര്‍ ഒപ്പമുള്ളവരായിരുന്നു. അത്തരക്കാര്‍ ഇന്നും സമൂഹത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ കയറി പിടികൂടിയതില്‍ ഒരു തെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും പോലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്.












Click it and Unblock the Notifications