കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം'; പ്രതിപക്ഷത്തിനെതിരെ എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വിമാനത്തിനുള്ളിൽ നിന്ന് കോവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കൾക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ മനസ്സിലാകില്ലെന്നു മാത്രമല്ല അവർ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിദേശത്തു നിന്ന് നാട്ടിലേക്ക് വരാൻ താല്പര്യപ്പെടുന്ന നമ്മുടെ എല്ലാ സഹോദരങ്ങളെയും, കോവിഡ് ബാധിതർ ഉണ്ടെങ്കിൽ അവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയും രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് കേരള സർക്കാരിന്റെ സമീപനം. വിമാനത്തിൽ ഒരു കോവിഡ് ബാധിതൻ ഉണ്ടെങ്കിൽത്തന്നെ മറ്റു യാത്രക്കാരിലേക്കും കൂടി രോഗവ്യാപനം ഉണ്ടാകും എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരത്തിൽ സംഭവിക്കാവുന്ന രോഗവ്യാപനം ഒഴിവാക്കി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നടത്തി രോഗം ഉള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിമാനങ്ങളിൽ കൊണ്ടുവരണമെന്ന സമീപനം സർക്കാർ സ്വീകരിച്ചത്.

 mmmani

എന്നാൽ, സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിർക്കുക എന്ന അജണ്ടയുമായി അവസരത്തിനൊത്ത് നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രിയും, ബിജെപി, യുഡിഎഫ് നേതാക്കന്മാരും പതിവുപോലെ ഇക്കാര്യത്തിലും അവർ നേരത്ത സ്വീകരിച്ചിരുന്ന നിലപാടിൽ മാറ്റം വരുത്തി സർക്കാരിനെതിരെ വിമർശനവുമായി വന്നു. കോവിഡ് ബാധിതരെയും അല്ലാത്തവരെയും വിമാനത്തിൽ ഒരുമിച്ചിരുത്തിത്തന്നെ കൊണ്ടുവരണം എന്നാണ് ഇവർ അവശ്യപ്പെടുന്നത്. ഇങ്ങനെ കൊണ്ടുവന്നാൽ ഉണ്ടാകാവുന്ന രോഗവ്യാപനത്തിന്റെ അപകടം ജനങ്ങളുടെ സുരക്ഷയും നന്മയും ആഗ്രഹിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അതിനാൽത്തന്നെ സർക്കാർ നിലപാട് അംഗീകരിക്കുകയും ചെയ്യും.

മറിച്ച്, കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വിമാനത്തിനുള്ളിൽ നിന്ന് കോവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കൾക്ക് ഇതൊന്നും മനസ്സിലാകില്ലെന്നു മാത്രമല്ല അവർ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടർന്നുകൊണ്ടേയിരിക്കും.

മലപോലെ ഉറച്ച് നിന്ന് കോണ്‍ഗ്രസ്; വോട്ട് ചെയ്ത് സിപിഎം അംഗവും, ബിജെപിയെ പൊളിച്ച തന്ത്രം ഇങ്ങനെമലപോലെ ഉറച്ച് നിന്ന് കോണ്‍ഗ്രസ്; വോട്ട് ചെയ്ത് സിപിഎം അംഗവും, ബിജെപിയെ പൊളിച്ച തന്ത്രം ഇങ്ങനെ

 1500 രൂപയ്ക്ക് ആധാര്‍!! ബംഗ്ലാദേശ് പൗരന്‍ മലപ്പുറത്ത് പിടിയില്‍... ഇടയ്ക്ക് നാട്ടില്‍ പോയി വിവാഹവും 1500 രൂപയ്ക്ക് ആധാര്‍!! ബംഗ്ലാദേശ് പൗരന്‍ മലപ്പുറത്ത് പിടിയില്‍... ഇടയ്ക്ക് നാട്ടില്‍ പോയി വിവാഹവും

English summary
minister mm mani against congress and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X