കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി ജോസഫ് നിയമസഭയിൽ വിളിച്ചു പറഞ്ഞത് ശുദ്ധ വിവരക്കേട്; തുറന്നടിച്ച് മന്ത്രി എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ അനുമതി തേടി മന്ത്രിമാർ കേക്കുമായി ഗവർണറുടെ കാല് പിടിക്കാൻ പോയി എന്നുളള കോൺഗ്രസ് എംഎൽഎ കെസി ജോസഫിന്റെ പ്രസ്താവനയ്ക്ക് എതിരെ മന്ത്രി എംഎം മണി. പ്രതിഷേധാർഹവും ശുദ്ധ വിവരക്കേടുമാണിതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'' രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള നിയമസഭ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്താങ്ങി എന്നുള്ളത് സ്വാഗതാർഹമാണ്. പ്രമേയത്തിന്മേലുള്ള ചർച്ചയിൽ ഇടപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ അസാന്നിദ്ധ്യത്തിൽ ശ്രീ. കെ സി ജോസഫ് നടത്തിയ പ്രസംഗത്തിൽ "മന്ത്രിമാർ കേക്കും കൊണ്ടുപോയി ഗവർണറുടെ കാലുപിടിച്ചാണ് നിയമസഭ കൂടാൻ അനുമതി വാങ്ങിയത്" എന്ന് തുടങ്ങിയ ചില പരാമർശങ്ങൾ നടത്തുകയുണ്ടായി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും ശുദ്ധ വിവരക്കേടുമാണ്.

mani

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗവർണർമാരെ കോൺഗ്രസിന്റെ ചട്ടുകമായി പ്രവർത്തിപ്പിച്ച പാരമ്പര്യമാണ് കോൺഗ്രസ് സർക്കാരുകൾക്കുള്ളത്. 1957-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതടക്കം എത്രയോ ജനാധിപത്യ വിരുദ്ധ നടപടികളാണ് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ ചെയ്തതെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഇത്തരം പണികൾ ചെയ്തു കൂട്ടിയ കോൺഗ്രസ് പാർട്ടിയുടെ നേതാവായ ശ്രീ കെ സി ജോസഫാണ് നിയമസഭയിൽ കഴിഞ്ഞ ദിവസം ശുദ്ധ വിവരക്കേട് വിളിച്ചു പറഞ്ഞത്.

ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും കോൺഗ്രസ് സർക്കാരുകൾ നടത്തിയിരുന്ന അതേ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണർമാരെ ഉപയോഗിച്ച് നടത്തുന്നത്. എന്നാൽ, ക്രിയാത്മകമായ നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചതെന്ന കാര്യം സ്മരണീയമാണ്. ഗവർണർ പദവിയെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ഉപജാപത്തിന് പ്രവർത്തിപ്പിക്കാനുള്ളതല്ല എന്നതാണ് ഇടതുപക്ഷ നിലപാട്.

ഭരണഘടനാപരമായി പ്രവർത്തിച്ചാൽ അത് അംഗീകരിക്കുകയും ശരിയായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യും. മറിച്ച്, തെറ്റായ നിലപാടുകൾ സ്വീകരിച്ചാൽ അതിനെ എതിർക്കുകയും ചെയ്യും. ഇപ്പോൾ നിയമസഭ വിളിച്ചുകൂട്ടുന്ന കാര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ച നിലപാടും അതുതന്നെയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ ചെന്നു കണ്ടത് സാമാന്യ മര്യാദയാണ്''.

English summary
Minister MM Mani against Congress and KC Joseph MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X