Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയത്തിൽ മാധ്യമങ്ങളെ ചീത്തവിളിക്കണമെന്ന് മണി: ഒടുവിൽ പഴി മാധ്യമങ്ങൾക്ക്

പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേൽപ്പിച്ചിരിക്കുകയാണ് സ്വാശ്രയ മെഡിക്കൽ പ്രവേശനം.

അടൂര്‍ : പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേൽപ്പിച്ചിരിക്കുകയാണ് സ്വാശ്രയ മെഡിക്കൽ പ്രവേശനം.സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് കൈവിട്ടു പോയ സ്വാശ്രയപ്രശ്നത്തിൽ മാധ്യമങ്ങളെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. സ്വാശ്രയ പ്രശ്നത്തിൽ മാധ്യമങ്ങളെ തെറി പറയണമെന്നാണ്
മണി പറയുന്നത്.

സ്വാശ്രയ പ്രവേശനത്തിൽ വിദ്യാർഥികൾക്ക് ഗ്യാരന്റി സർക്കാർ നൽകാന്‍ തീരുമാനിച്ച കാര്യം പറയാൻ മാധ്യമങ്ങൾക്ക് വലിയ താത്പര്യമില്ലെന്നാണ് മണി പറയുന്നത്. ഇവയുടെ ദോഷത്തെ കുറിച്ച് പറയാന്‍ മാത്രമാണ് താത്പര്യമെന്നും അതിന് പച്ചത്തെറിയാണ് പറയേണ്ടതെന്നും മണി പറയുന്നു, തെറി പറയുന്നത് മര്യാദയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും മണി.

mm-mani-4-01-1504239669.jpg -Properties

സർക്കാർ തീരുമാനിച്ച കാര്യം പറയാൻ മനസുകാണിക്കാത്ത മാധ്യമങ്ങളും പത്രക്കാരും അപമാനമാണെന്ന് മണി പറഞ്ഞു. നല്ലതു ചെയ്താൽ നല്ലതെന്നും മോശം ചെയ്താൽ മോശമെന്നും പറയാനുളള ആർജവം കാണിക്കാത്ത വൃത്തികെട്ടവന്മാരാണ് പത്രക്കാരെന്ന് പറയുന്നതിൽ ഖേദമുണ്ടെന്നും എംഎം മണി. എന്തു നന്മ ചെയ്താലും ദുഷ് ലാക്കോടെ പ്രചരിപ്പിക്കുന്നത് കേരളത്തിന് ശാപമാണെന്നും മണി. അടൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച അമ്മയ്ക്കൊരോണക്കോടി പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+