ഇവരാരും ജലീൽ എന്തിന് രാജിവെക്കണം എന്നു പറയുന്നില്ല; ഒരു കാര്യവുമില്ലെന്ന് അവര്‍ക്കറിയാ:എംഎം മണി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതോടെ സംസ്ഥനത്ത് ബിജെപി, കോൺഗ്രസ്, ലീഗ്, എസ്ഡിപിഐ മഴവില്‍ സഖ്യം രൂപപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി എംഎം മണി. പൊതു മുതൽ നശിപ്പിച്ചും പ്രകോപനം സൃഷ്ടിച്ചും, പൊലീസിനെ അക്രമിച്ചും ക്രമസമാധാനാന്തരീക്ഷം തകർത്തും നടക്കുന്ന സമര കോലാഹലത്തിന് നിറം പകരാൻ മഷിക്കുപ്പിയും വാട്ടർക്കളറുമൊക്കെ തരാതരം പോലെ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ഇവരാരും ശ്രീ ജലീൽ എന്തിന് രാജിവെക്കണം എന്നു പറയുന്നില്ല. അങ്ങനെ ഒരു കാര്യവുമില്ലെന്ന് ഇക്കൂട്ടർക്ക് നന്നായറിയുകയും ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ കെ. ടി. ജലീലിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതോടെ ബി.ജെ.പി, കോൺഗ്രസ്, ലീഗ്, എസ്.ഡി.പി.ഐ, ... മഴവിൽ സഖ്യം തെരുവിലാണ്. മന്ത്രി രാജിവെക്കണം എന്നാണത്രേ ഇവരുടെ ആവശ്യം. പൊതു മുതൽ നശിപ്പിച്ചും പ്രകോപനം സൃഷ്ടിച്ചും, പൊലീസിനെ അക്രമിച്ചും ക്രമസമാധാനാന്തരീക്ഷം തകർത്തും നടക്കുന്ന സമര കോലാഹലത്തിന് നിറം പകരാൻ മഷിക്കുപ്പിയും വാട്ടർക്കളറുമൊക്കെ തരാതരം പോലെ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ഇവരാരും ശ്രീ ജലീൽ എന്തിന് രാജിവെക്കണം എന്നു പറയുന്നില്ല. അങ്ങനെ ഒരു കാര്യവുമില്ലെന്ന് ഇക്കൂട്ടർക്ക് നന്നായറിയുകയും ചെയ്യാം.

കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിനാണോ രാജിവെക്കേണ്ടത്? അപ്പോൾ ചിദംബരവും മകനും എത്ര തവണ രാജിവെക്കണം. അവർ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, ജയിലിലും കിടന്നു. കോൺഗ്രസ് പ്രസിഡന്റും മകനും ED യുടെ ചോദ്യം ചെയ്യലിന് വിധേയമായി. കേസ് നടക്കുന്നു. ബി.ജെ.പി നേതാവ് ബംഗാരു ലക്ഷ്മൺ അടക്കമുള്ളവരുടെ ചരിത്രമൊക്കെ മറന്നു പോയോ. ഇവിടെയൊരു മുഖ്യമന്ത്രി തന്നെ അന്വേഷണ കമ്മീഷനു മുന്നിൽ പതിനാലുമണിക്കൂർ കുത്തിയിരുന്ന് വിയർത്തത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനായിരുന്നോ? അങ്ങനെ ഇവരുടെ പട്ടിക നീണ്ടു പോകുന്നു.
ED യും NIAയും ശ്രീ ജലീലിനെ വിളിപ്പിച്ച് ചില കാര്യങ്ങളിൽ അന്വേഷണം നടത്തിയിരിക്കുന്നു. മൊഴി രേഖപ്പെടുത്തി അദ്ദേഹം തിരികെ പോരുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിൽ ഒരു കേസുമില്ല . NIA വിളിപ്പിച്ചത് സാക്ഷിമൊഴി രേഖപ്പെടുത്താനായിരുന്നു എന്നാണ് ഒടുവിൽ കിട്ടിയ വാർത്ത.
അപ്പോൾ, നടക്കുന്ന സമരാഭാസങ്ങൾ എന്തിനാണ്? ഇടതുപക്ഷമുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ നടപടികളിൽ വെറളി പിടിച്ചാണ് കോലീബി - സുഡാപ്പി സഖ്യം നാട്ടിൽ കലാപം സൃഷ്ടിക്കുന്നത്. പക്ഷേ ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നവർ മറക്കുന്നു.
ഒന്ന് തറപ്പിച്ച് പറയാം ,
ശ്രീ ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ല. രാജിവെക്കേണ്ട കാര്യവുമില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications