കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവരാരും ജലീൽ എന്തിന് രാജിവെക്കണം എന്നു പറയുന്നില്ല; ഒരു കാര്യവുമില്ലെന്ന് അവര്‍ക്കറിയാ:എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതോടെ സംസ്ഥനത്ത് ബിജെപി, കോൺഗ്രസ്, ലീഗ്, എസ്ഡിപിഐ മഴവില്‍ സഖ്യം രൂപപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി എംഎം മണി. പൊതു മുതൽ നശിപ്പിച്ചും പ്രകോപനം സൃഷ്ടിച്ചും, പൊലീസിനെ അക്രമിച്ചും ക്രമസമാധാനാന്തരീക്ഷം തകർത്തും നടക്കുന്ന സമര കോലാഹലത്തിന് നിറം പകരാൻ മഷിക്കുപ്പിയും വാട്ടർക്കളറുമൊക്കെ തരാതരം പോലെ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ഇവരാരും ശ്രീ ജലീൽ എന്തിന് രാജിവെക്കണം എന്നു പറയുന്നില്ല. അങ്ങനെ ഒരു കാര്യവുമില്ലെന്ന് ഇക്കൂട്ടർക്ക് നന്നായറിയുകയും ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ കെ. ടി. ജലീലിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതോടെ ബി.ജെ.പി, കോൺഗ്രസ്, ലീഗ്, എസ്.ഡി.പി.ഐ, ... മഴവിൽ സഖ്യം തെരുവിലാണ്. മന്ത്രി രാജിവെക്കണം എന്നാണത്രേ ഇവരുടെ ആവശ്യം. പൊതു മുതൽ നശിപ്പിച്ചും പ്രകോപനം സൃഷ്ടിച്ചും, പൊലീസിനെ അക്രമിച്ചും ക്രമസമാധാനാന്തരീക്ഷം തകർത്തും നടക്കുന്ന സമര കോലാഹലത്തിന് നിറം പകരാൻ മഷിക്കുപ്പിയും വാട്ടർക്കളറുമൊക്കെ തരാതരം പോലെ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ഇവരാരും ശ്രീ ജലീൽ എന്തിന് രാജിവെക്കണം എന്നു പറയുന്നില്ല. അങ്ങനെ ഒരു കാര്യവുമില്ലെന്ന് ഇക്കൂട്ടർക്ക് നന്നായറിയുകയും ചെയ്യാം.

mmmani

കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിനാണോ രാജിവെക്കേണ്ടത്? അപ്പോൾ ചിദംബരവും മകനും എത്ര തവണ രാജിവെക്കണം. അവർ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, ജയിലിലും കിടന്നു. കോൺഗ്രസ് പ്രസിഡന്റും മകനും ED യുടെ ചോദ്യം ചെയ്യലിന് വിധേയമായി. കേസ് നടക്കുന്നു. ബി.ജെ.പി നേതാവ് ബംഗാരു ലക്ഷ്മൺ അടക്കമുള്ളവരുടെ ചരിത്രമൊക്കെ മറന്നു പോയോ. ഇവിടെയൊരു മുഖ്യമന്ത്രി തന്നെ അന്വേഷണ കമ്മീഷനു മുന്നിൽ പതിനാലുമണിക്കൂർ കുത്തിയിരുന്ന് വിയർത്തത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനായിരുന്നോ? അങ്ങനെ ഇവരുടെ പട്ടിക നീണ്ടു പോകുന്നു.

ED യും NIAയും ശ്രീ ജലീലിനെ വിളിപ്പിച്ച് ചില കാര്യങ്ങളിൽ അന്വേഷണം നടത്തിയിരിക്കുന്നു. മൊഴി രേഖപ്പെടുത്തി അദ്ദേഹം തിരികെ പോരുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിൽ ഒരു കേസുമില്ല . NIA വിളിപ്പിച്ചത് സാക്ഷിമൊഴി രേഖപ്പെടുത്താനായിരുന്നു എന്നാണ് ഒടുവിൽ കിട്ടിയ വാർത്ത.

അപ്പോൾ, നടക്കുന്ന സമരാഭാസങ്ങൾ എന്തിനാണ്? ഇടതുപക്ഷമുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ നടപടികളിൽ വെറളി പിടിച്ചാണ് കോലീബി - സുഡാപ്പി സഖ്യം നാട്ടിൽ കലാപം സൃഷ്ടിക്കുന്നത്. പക്ഷേ ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നവർ മറക്കുന്നു.

ഒന്ന് തറപ്പിച്ച് പറയാം ,
ശ്രീ ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ല. രാജിവെക്കേണ്ട കാര്യവുമില്ല.

ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്, അത് സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; കനത്ത മുന്നറിയിപ്പ്ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്, അത് സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; കനത്ത മുന്നറിയിപ്പ്

 ചോരയല്ല, ബല്‍റാമിന്‍റെ ഷര്‍ട്ടിലേത് മഷിയെന്ന് പ്രചാരണം; ആ മഷിക്കുപ്പിക്ക് പിന്നിലെ സത്യം ഇങ്ങനെ.. ചോരയല്ല, ബല്‍റാമിന്‍റെ ഷര്‍ട്ടിലേത് മഷിയെന്ന് പ്രചാരണം; ആ മഷിക്കുപ്പിക്ക് പിന്നിലെ സത്യം ഇങ്ങനെ..

English summary
minister mm mani against opposition parties on jaleel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X