കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കുറിച്ചുളള സിബിഎസ്ഇ ചോദ്യത്തിന് ഉത്തരമെഴുതി എംഎം മണി, എണ്ണിയെണ്ണി മറുപടി!

Google Oneindia Malayalam News

ദില്ലി: 'ബിജെപിയുടെ അഞ്ച് പ്രത്യേകതകള്‍ വിശദമാക്കുക', സിബിഎസ്ഇ ചോദ്യപ്പരീക്ഷയിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സവിശേഷതകള്‍ വിവരിക്കാന്‍ ആവശ്യപ്പെടുന്ന ഈ ചോദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായിരിക്കുകയാണ്.

പിന്നാലെ ബിജെപിയുടെ സവിശേഷതകള്‍ വിവരിച്ച് പ്രതിപക്ഷ നേതാക്കള്‍ പരിഹാസവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആദ്യം തൃത്താല എംഎല്‍എ വിടി ബല്‍റാമാണ് ബിജെപിക്ക് കൊട്ട് കൊടുത്തത് എങ്കില്‍ പിന്നാലെ വൈദ്യുതി മന്ത്രി എംഎം മണിയും രംഗത്ത് എത്തിയിട്ടുണ്ട്.

വിവാദമായി ചോദ്യപ്പേപ്പർ

വിവാദമായി ചോദ്യപ്പേപ്പർ

സിബിഎസ്ഇ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പരീക്ഷയിലാണ് ബിജെപിയുടെ സവിശേഷതകളെ കുറിച്ചുളള ചോദ്യം. ഉത്തരത്തിന് അഞ്ച് മാര്‍ക്കാണ്. നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ കൂട്ടത്തിലാണിത്. വിവാദമായതോടെ വിശദീകരണവുമായി സിബിഎസ്ഇ രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയം സാമൂഹ്യശാസ്ത്രത്തില്‍ പ്രധാനപ്പെട്ടതാണ് എന്നാണ് സിബിഎസ്ഇ മുന്നോട്ട് വെയ്ക്കുന്ന ന്യായം.

ട്രോളി എംഎം മണി

ട്രോളി എംഎം മണി

പിന്നാലെ ബിജെപിയെ കണക്കിന് ട്രോളി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എംഎം മണി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ബിജെപിയുടെ സവിശേഷതകൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ്. അഞ്ചല്ല എട്ട് സവിശേഷതകളാണ് എംഎം മണിയുടെ ഉത്തരത്തിലുളളത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ''സിബിഎസ്ഇ പരീക്ഷ 2020, ക്ലാസ് 10, ചോദ്യം നമ്പർ 31- ബിജെപിയുടെ 5 സവിശേഷതകൾ വിവരിക്കുക (മാർക്ക് 5).

എണ്ണിയെണ്ണി മറുപടി

എണ്ണിയെണ്ണി മറുപടി

ഉത്തരം- 1. ഹിന്ദുവർഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു. 2. കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു. 3. 'മോഹവില' നൽകി കുതിരക്കച്ചവടത്തിലൂടെ പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു. 4. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്. 5. പൊതുമേഖല വ്യവസായം തകർത്ത് തുച്ഛമായ വിലയ്ക്ക് ഇഷ്ടക്കാർക്ക് കൈമാറുന്നു.

അഞ്ചല്ല എട്ടെണ്ണം

അഞ്ചല്ല എട്ടെണ്ണം

6. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ഇന്ത്യയെ നൂറ്റാണ്ടുകൾ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിച്ച് ലോക ജനതക്കു മുന്നിൽ ഇന്ത്യക്ക് കുപ്രസിദ്ധി നേടിത്തരുന്നു. 7. എല്ലാവിധ അസുഖങ്ങളും ഭേദമാക്കാൻ കഴിയുന്ന 'ചാണക- ഗോമൂത്രം' എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു. 8. ഇന്ത്യയിൽ ഇന്ധന വില വർദ്ധിപ്പിച്ച ശേഷം, വില വർദ്ധിച്ചിട്ടില്ലെന്നു മാത്രമല്ല കുറയുകയാണ് ചെയ്തതെന്ന തോന്നൽ വരും വിധം ജനങ്ങൾക്കാശ്വാസം നൽകന്ന പുതിയ 'എണ്ണവില സിദ്ധാന്തം' അവതരിപ്പിച്ചു.

സമയക്കുറവ് കാരണം ഇത്രയേ ഉളളൂ

സമയക്കുറവ് കാരണം ഇത്രയേ ഉളളൂ

സിദ്ധാന്തം: പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അപ്പോ അതില് ചെറിയ എന്തെങ്കിലും എമൗണ്ട് കൂടിയിട്ടുണ്ടാവും. അത്രയേയുള്ളൂ. അത് ടോട്ടലായിട്ട് വർദ്ധനവുണ്ടാകുന്നില്ലല്ലോ. വില കുറയുകയാണ് ചെയ്തത്. NB: ഇതുപോലുള്ള ഗുണങ്ങൾ ഏറെ വർണ്ണിക്കാനുണ്ട്. സമയക്കുറവ് കാരണം ഇത്രയേ എഴുതുന്നുള്ളൂ. (കൂടുതൽ മാർക്ക് പ്രതീക്ഷിക്കുന്നു.)'' എന്നാണ് പോസ്റ്റ്.

ഉത്തരവുമായി ബൽറാമും

ഉത്തരവുമായി ബൽറാമും

വിടി ബൽറാം എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ: '' ഭാരതീയ ജനതാ പാർട്ടിയുടെ അഞ്ച് സവിശേഷതകൾ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പർ. 5 മാർക്ക്). എന്റെ ഉത്തരം: 1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവർക്കർ സൃഷ്ടിച്ച "ഹിന്ദുത്വം" എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാർട്ടി.

ഏറ്റവും സമ്പന്നമായ പാർട്ടി

ഏറ്റവും സമ്പന്നമായ പാർട്ടി

2) നേരിട്ടും അനുബന്ധ സംഘടനകൾ വഴിയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങളിൽ പങ്കെടുത്ത, അതിന്റെ പേരിൽ നിരവധി തവണ നിരോധിക്കപ്പെട്ട, ആർഎസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം. 3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി. വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിക്കുന്ന പാർട്ടി.

ബാക്കി പൂരിപ്പിക്കാം

ബാക്കി പൂരിപ്പിക്കാം

4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ അടക്കമുള്ള നിരവധി കൊടും വർഗീയ വാദികളെ പാർലമെന്റംഗങ്ങളാക്കുന്ന പാർട്ടി. 5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാർട്ടി. 6).......... (നിങ്ങൾക്ക് പൂരിപ്പിക്കാം. അഡീഷണൽ മാർക്ക് കിട്ടും) NB: കോപ്പിയടി അനുവദനീയമാണ്''.

English summary
Minister MM Mani answers question in CBSE exam about BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X