കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈദ്യുതി മന്ത്രി എംഎം മണിയാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണംകോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണം

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' ഇന്ന് നടത്തിയ കൊവിഡ് 19 പരിശോധനയിൽ എനിക്ക് പോസിറ്റീവ് ആയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

mm

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല മന്ത്രി എംഎം മണിയുമായി അടുത്ത് ഇടപഴകിയ ആളുകളോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഇത് നാലാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മന്ത്രി എംഎം മണിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിറകേയാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. ഞായറാഴ്ച മണ്ഡലത്തില്‍ ചില പരിപാടികളില്‍ അടക്കം മന്ത്രി പങ്കെടുത്തിരുന്നു. താനുമായി അടുത്ത് ഇടപഴകിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഓഫീസില്‍ ഇരുന്ന് കൊണ്ടാണ് മന്ത്രി എംഎം മണി പങ്കെടുത്തത്. ആശുപത്രിയിലുളള മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളതിനാല്‍ മന്ത്രിക്ക് അതീവ ശ്രദ്ധയാണ് ആവശ്യമുളളത്.

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

വ്യവസായ മന്ത്രി ഇപി ജയരാജന്‍, ധനമന്ത്രി ടിഎം തോമസ് ഐസക്, കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തോമസ് ഐസക് കൊവിഡ് പോസിറ്റീവ് ആയതിന് പിറകേ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.

English summary
Minister MM Mani becomes forth minister to confirm Covid19 in the state cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X