കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുകാര്യം ഓർത്താൽ നന്നായിരിക്കും,ഇത് കേരളമാണ്;വി മുരളീധരനും സുരേന്ദ്രനും മുന്നറിയിപ്പുമായി എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധാരനെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം എം മണി രംഗത്ത്. ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണെന്ന് എം എം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി മണി ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ.

mm mani

ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്.

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam

ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തില്‍ 2000-ല്‍ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, യു.പി. യില്‍ യോഗി സര്‍ക്കാര്‍ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും, ജമ്മു കാശ്മീരില്‍ ജനങ്ങളെയാകെ പീഢിപ്പിക്കുന്നതിന്റെയും ഒക്കെ ഊര്‍ജ്ജത്തില്‍ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ ധൈര്യം ലഭിക്കുന്നത്. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്.

ശിവശങ്കരനെ കാറിൽ വീട്ടിലെത്തിച്ചു, 4 തവണ സ്വപ്‌നയുടെ ഫ്‌ളാറ്റിൽ കണ്ടു; നിർണായക മൊഴിയുമായി സന്ദീപ്ശിവശങ്കരനെ കാറിൽ വീട്ടിലെത്തിച്ചു, 4 തവണ സ്വപ്‌നയുടെ ഫ്‌ളാറ്റിൽ കണ്ടു; നിർണായക മൊഴിയുമായി സന്ദീപ്

വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!

നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കം, പാലത്തായി കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പി ജയരാജന്‍നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കം, പാലത്തായി കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പി ജയരാജന്‍

English summary
Minister MM Mani criticizes V Muraleedharan and K Surendran on His Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X