കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജമല ഉരുള്‍പൊട്ടലില്‍ കൂടുതല്‍ പേര്‍ ഒലിച്ചു പോയിരിക്കാന്‍ സാധ്യതയെന്ന് മന്ത്രി; തെരച്ചില്‍ തുടരും

Google Oneindia Malayalam News

ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ പേര്‍ ഒലിച്ചു പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എംഎം മണി. പെട്ടിമുടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി വനത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലും മലവെള്ളം ഒഴുകിയ ദിശയിലേക്കും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണെന്ന്് മന്ത്രി പറഞ്ഞു. ഒരു പക്ഷെ ഉരുള്‍പൊട്ടിയതിന്റെ ദിശ മാറിയിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമായിരുന്നുവെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

kerala

Recommended Video

cmsvideo
Munnar Tehsildar Confirms 11 De@th In Rajamala Landslide| Oneindia Malayala,

മണ്ണിനടിയില്‍ കുടുങ്ങിയതിലും കൂടുതല്‍ പേര്‍ ഒലിച്ചുപോയിരിക്കാമെന്നാണ് നിഗമനം. രണ്ട് മൃതദേഹങ്ങള്‍ ആറ്റില്‍ നിന്നാണ് കിട്ടിയത്. കുടുതല്‍ പേരെ കണ്ടെത്തുന്നതിനായി മാങ്കുളം മുതല്‍ തിരച്ചില്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥ പ്രതികൂലമായതോടെ വെള്ളിയാഴ്ച്ച രാത്രി അര്‍ധ രാത്രിയോട് കൂടിയാണ് ഇവിടെ തിരച്ചില്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് ഇന്ന രാവിലെ വീണ്ടും രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. ഇതുവരേയും 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

മരണപ്പെട്ടവരുടെ ശവസംസ്‌കാരം ലയങ്ങള്‍ക്ക് സമീപത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് കണക്ക്കൂട്ടല്‍.

കരിപ്പൂർ വിമാനാപകടം: കാരണം ടേബിൾ ടോപ് അല്ല? ഓവർഷൂട്ടിങ്, ടെയിൽ വിൻഡ്, ഹൈഡ്രോപ്ലെയിനിങ്? വിലയിരുത്തൽകരിപ്പൂർ വിമാനാപകടം: കാരണം ടേബിൾ ടോപ് അല്ല? ഓവർഷൂട്ടിങ്, ടെയിൽ വിൻഡ്, ഹൈഡ്രോപ്ലെയിനിങ്? വിലയിരുത്തൽ

'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകംഅപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകം

English summary
Minister MM Mani on rescue operations in landslide at Rajamala Pettimudi idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X