മന്ത്രി എംഎം മണിയുടെ സഹോദരന്റെ ദുരൂഹ മരണത്തില്‍ വീണ്ടും ദുരൂഹത; മരണകാരണം വ്യക്തമാക്കി ഊമക്കത്ത്
തൊടുപുഴ: മന്ത്രി എംഎം മണിയുടെ സഹോദരന്‍ സനകന്‌റെ ദുരൂഹ മരണത്തില്‍ അന്വേഷണം എവിടേയും എത്തിയിരുന്നില്ല. അക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ദുരൂഹത പരത്തിക്കൊണ്ട് ഒരു ഊമക്കത്ത് ലഭിച്ചിരിക്കുകയാണ് പോലീസിന്.
സനകന്‍ മരിച്ചത് വാഹനം ഇടിച്ചാണ് എന്നാണ് ഇപ്പോള്‍ പോലീസിന് ലഭിച്ച ഊമക്കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഒക്ടോബര്‍ ഏഴിനായിരുന്നു സനകനെ റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തിയത്. അതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.












Click it and Unblock the Notifications