കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാർ ജനങ്ങളെ പറ്റിച്ചു?എല്ലാം വെളിപ്പെടുത്തി മന്ത്രി എംഎം മണി,അത് നടക്കുന്ന കാര്യമല്ല...

കേരളത്തിലെ എല്ലാ വീടുകളിലും ഒരു മാസമെങ്കിലും വൈദ്യുതിയെത്തിയെന്ന് പറയാൻ കഴിഞ്ഞാൽ മതിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Google Oneindia Malayalam News

കണ്ണൂർ: കേരളത്തെ സമ്പൂർണ്ണ വൈദ്യൂതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ സർക്കാരിനെ വെട്ടിലാക്കി മന്ത്രി എംഎം മണി. പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രധാനനേട്ടമെന്ന് ഇടതുപാർട്ടികൾ പറയുന്ന സമ്പൂർണ്ണ വൈദ്യുതീകരണം നടക്കുന്ന കാര്യമല്ലെന്നാണ് മന്ത്രി പറഞ്ഞത്.

പർദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി കാട്ടിക്കൂട്ടിയത്!കാമുകനെ അന്വേഷിച്ചുവന്ന് പിടിയിലായി,സംഭവം കാസർകോട്പർദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി കാട്ടിക്കൂട്ടിയത്!കാമുകനെ അന്വേഷിച്ചുവന്ന് പിടിയിലായി,സംഭവം കാസർകോട്

കാന്തപുരം മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും ലീഗും ചെയ്തത് കൊടുംവഞ്ചന?മലപ്പുറം ഹമദ് ഐടിഐയിൽ നടന്നത്കാന്തപുരം മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും ലീഗും ചെയ്തത് കൊടുംവഞ്ചന?മലപ്പുറം ഹമദ് ഐടിഐയിൽ നടന്നത്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച കോടിയേരി പാകിസ്താനിലെ താരം... ഞെട്ടിപ്പിക്കുന്ന പാകിസ്താൻ വാർത്ത!!ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച കോടിയേരി പാകിസ്താനിലെ താരം... ഞെട്ടിപ്പിക്കുന്ന പാകിസ്താൻ വാർത്ത!!

കേരളത്തിലെ എല്ലാ വീട്ടിലും വൈദ്യുതി എന്നതു പ്രായോഗികമായി നടപ്പില്ലെന്നും, ഓരോ ദിവസവും പുതിയ വീടുകൾ വരുന്ന കേരളത്തിൽ എങ്ങനെയാണ് എല്ലായിടത്തും വൈദ്യുതിയുണ്ടെന്ന് പ്രഖ്യാപിക്കാനാകുക എന്നും പിന്നെ ഒരു പ്രഖ്യാപനം നടത്താം എന്നുമാണ് മന്ത്രി കണ്ണൂരിൽ പറഞ്ഞത്.

mmmani

കണ്ണൂരിനെ സമ്പൂർണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.കേരളത്തിലെ എല്ലാ വീടുകളിലും ഒരു മാസമെങ്കിലും വൈദ്യുതിയെത്തിയെന്ന് പറയാൻ കഴിഞ്ഞാൽ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് 30ന് കേരളത്തെ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപനിരിക്കെയാണ് മന്ത്രിയുടെ വിവാദ വെളിപ്പെടുത്തൽ.

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പറയുമ്പോഴേക്കും പ്രശ്നമാണെന്നും, എൽഡിഎഫിനു അകത്തും പുറത്തും പ്രശ്നമായ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് കൂടുതൽ ചർച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം താപവൈദ്യുതി നിലയം ആരംഭിക്കുമ്പോൾ ലാഭകരമായിരുന്നെങ്കിലും ഇപ്പോൾ നഷ്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English summary
minister mm mani speech about electrification.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X