വണ്‍ ടൂ ത്രീ...സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എംഎം മണി;പിന്നില്‍ ആര്‍എസ്എസ്....
ഇവിടെ വിശ്വാസികളാരും ഭൂമി കയ്യേറിയിട്ടില്ലെന്നും, അയോധ്യയിലെ പള്ളി പൊളിച്ചതുപോലെയാണ് കുരിശ് പൊളിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എംഎം മണി. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച സംഭവം അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മണി ഇങ്ങനെ പറഞ്ഞത്.
ഇവിടെ വിശ്വാസികളാരും ഭൂമി കയ്യേറിയിട്ടില്ലെന്നും, അയോധ്യയിലെ പള്ളി പൊളിച്ചതുപോലെയാണ് കുരിശ് പൊളിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ്കളക്ടര്‍ കുരിശ് പൊളിച്ചതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു.

അവന്റെ തലയ്ക്ക് സുഖമില്ല...
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണ്. അത് പൊളിക്കാന്‍ ഒരുത്തന്‍ വന്നാല്‍ അവന്റെ തലയ്ക്ക് നല്ല സുഖമില്ല എന്നും അദ്ദേഹം പറഞ്ഞു.

നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നന്ന്...
നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നന്ന് എന്ന് ഭീഷണി മുഴക്കിയ മണി, ഇടുക്കിയില്‍ വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും പറഞ്ഞു.

പൊളിച്ചത് ആര്‍എസ്എസിന് വേണ്ടി...
അയോധ്യയിലെ പള്ളി പൊളിച്ചത് പോലെയാണ് കുരിശ് പൊളിച്ചത്. ആര്‍എസ്എസുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കളക്ടര്‍ കുരിശ് പൊളിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരണ്ടേന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിനും വിമര്‍ശനം...
ആര്‍എസ്എസിന് വേണ്ടി ഉപജാപം നടത്തുകയാണ് സബ് കളക്ടര്‍ ചെയ്യുന്നത്. ഞങ്ങള്‍ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കുമൊപ്പമല്ല, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ച അദ്ദേഹത്തിന്റെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്.












Click it and Unblock the Notifications