'കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറ്റിയൊരാളെ അന്വേഷിക്കുന്നു', ട്രോളി മന്ത്രി എംഎം മണി!
മന്ത്രി എംഎം മണിയുടെ കുറിപ്പ്: '' എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറ്റിയൊരാളെ അന്വേഷിക്കുന്നു! ഒരു പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാതെ നിസ്സഹായമായി വിലപിക്കുന്നത് മറ്റാരുമല്ല; സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പാർട്ടിയാണ്, വലിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ്, പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച പാർട്ടിയാണ്. അതിനായി താൻ എവിടെ വേണമെങ്കിലും പോയി പണി എടുത്തു കൊള്ളാം, ഒരു പ്രസിഡന്റിനെ കണ്ടെത്തിത്തന്നാൽ മതി, പക്ഷേ അത് നെഹ്റു കുടുംബത്തിൽ നിന്നാകരുത്. ഇതാണ് അവസാനം ഇളമുറക്കാരി പറഞ്ഞിരിക്കുന്നത് .
പറ്റിയ ഒരാളെ കണ്ടെത്തി പെട്ടെന്നു തന്നെ ഒഴിവ് നികത്തണം. അല്ലെങ്കിൽ നാണക്കേടാണ്. ഒഴിവ് നികത്തുമ്പോൾ, കേരളത്തിൽ പരക്കെ കാണുന്നതുപോലെ കാക്കിനിക്കർ ഒളിവസ്ത്രമായി അണിഞ്ഞു നടക്കുന്ന കോൺഗ്രസുകാർ പ്രസിഡന്റിന്റെ കസേരയിൽ കയറിപ്പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ നന്ന്. എന്തായാലും നെഹ്റു കുടുംബത്തിലെ ഇളമുറക്കാർക്കെങ്കിലും തിരിച്ചറിവുണ്ടായല്ലോ. ഈ തിരിച്ചറിവ് കോൺഗ്രസിലെ "മുതിർന്നവർ"ക്കാർക്കും ഇല്ലാതെയും പോയി. കഷ്ടം, എന്നല്ലാതെ എന്തു പറയാൻ'' എന്നാണ് കുറിപ്പ്.

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തി പ്രാപിക്കുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് വരവിന് തയ്യാറല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ നിയോഗിക്കണം എന്ന് ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള നേതാവിനെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രിയങ്കയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജി വെച്ചതും പാർട്ടിയിലെ നേതൃത്വ പ്രശ്നം തുടങ്ങിയതും.

-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ

Click it and Unblock the Notifications